Kerala
ട്വന്റിഫോർ അതിരപ്പള്ളി പ്രാദേശിക ലേഖകൻ റൂബിൻ ലാലിനെ രാത്രി വീട് വളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തു;രാത്രി ജയിലിൽ നിർത്തിയത് അടിവസ്ത്രത്തിൽ
ചാലക്കുടി : വനംവകുപ്പിന്റെ പരാതിയിൽ ട്വന്റിഫോർ അതിരപ്പള്ളി പ്രാദേശിക ലേഖകൻ റൂബിൻ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർധരാത്രി വീട് വളഞ്ഞായിരുന്നു അറസ്റ്റ്.
ഇന്നലെ കാട്ടുപന്നി വാഹനം ഇടിച്ചു കിടക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ റൂബിൻ ലാലിനെ വനം ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തിരുന്നു. തുടർന്ന് റൂബിൻ ലാൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
അതേസമയം തന്നെ അതിരപ്പിള്ളി സിഐ ആൻഡ്രിക് സ്റ്റേഷനിൽ വച്ച് മർദിച്ചെന്ന് റൂബിൻ പറഞ്ഞു. രാത്രി മുതൽ റൂബിനെ അടിവസ്ത്രത്തിലാണ് നിർത്തിയത്. വനിതാ പൊലീസുകാരടക്കം ഡ്യൂട്ടി ചെയ്യുമ്പോഴും വസ്ത്രം നൽകിയില്ല. പിന്നീട് ഉന്നത പൊലീസുദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് വസ്ത്രം പോലീസ് നൽകിയതെന്നും റൂബിൻ പറഞ്ഞു