Kerala
മഹാ നടൻ മോഹൻലാലിന്റെ ജന്മദിനത്തിൽ ബാലികാശ്രമത്തിന് പുറത്തെ ലോകത്ത് ഒരുമിച്ചൊരു നേരം ഭക്ഷണ സമൃദ്ധി
പാലാ :AKMFCWA PALA AREA COMMITTEE മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന്റെ ജന്മദിനം പയപ്പാര്‍ ബാലികാശ്രമത്തിലെ നിവാസികളോടൊപ്പം ആഘോഷിച്ചു. കഴിഞ്ഞവര്‍ഷവും ബാലികാശ്രമത്തിലായിരുന്നു പ്രിയനടന്റെ ജന്മദിനം ആഘോഷിക്കാന്‍ മോഹന്‍ലാല്‍ ഫാന്‍സ് എത്തിയിരുന്നത്.
അന്ന് ബാലികാശ്രമനിവാസിവകള് പ്രകടിപ്പിച്ച ആഗ്രഹമായിരുന്നു അടുത്തവട്ടം ആശ്രമത്തിന് പുറത്തെവിടെയെങ്കിലും ഈ ആഘോഷം സംഘടിപ്പിക്കണമെന്നത്. അന്ന് അവര്‍ക്ക് നല്കിയ വാക്ക് ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ മറന്നില്ല. ഈ വട്ടം ബാലികാശ്രമത്തിലെ സഹോദരിമാര്‍ക്ക് പാലായിലെ ഏറ്റവും പ്രസിദ്ധമായ റെസ്റ്റോറന്റില്‍ ഉച്ചഭക്ഷണമൊരുക്കിയാണ് തങ്ങളുടെ ലാലേട്ടന്റെ ജന്മദിനം അവര്‍ ആഘോഷിച്ചത്.
കേക്ക് കട്ടിങ്ങും ഉച്ചഭക്ഷണവുമായി ആഘോഷമൊരുക്കിയതിനോടൊപ്പം ബാലികാശ്രമത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് അടുത്ത അധ്യയയന വര്‍ഷത്തേക്ക് വേണ്ടി പഠനോപകരണങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായവും കൈമാറിയാണ് ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ അവരെ യാത്രയാക്കിയത്.
AKMFCWA STATE EXECUTIVE MEMBER അഖില്‍ സി നന്ദന്, AKMFCWA PALA AREA COMMITTEE പ്രസിഡന്റ് സുബിന്, സെക്രട്ടറി രഞ്ജിത്ത്, Executive Members ജിഷ്ണു, റിനു മറ്റ് ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.