Kerala
കാപ്പാ നിയമം ലഘിച്ച് കോട്ടയം ജില്ലയിൽ പ്രവേശിച്ച കുറവിലങ്ങാട് സ്വദേശിയായ കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്‌തു
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുറവിലങ്ങാട് പള്ളിയമ്പ് ഭാഗത്ത് ചാലിശ്ശേരിയിൽ വീട്ടിൽ അമൽ മധു (24) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കുറവിലങ്ങാട് സ്റ്റേഷനിലും, കുറവിലങ്ങാട് എക്സൈസ് റേഞ്ച് ഓഫീസിലുമായി അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു.
എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്.
കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നോബിള്‍ പി.ജെ, എസ്.ഐ മാരായ സുമിത ,ജൈസണ്‍ സി.പി. ഓ മാരായ ഷിജാസ്, എ.കെ പ്രവീണ്‍ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.