Politics

പാലാ നഗരസഭയിൽ ചാഴികാടൻ ലീഡ് നേടും;ലീഡ് നേടിയില്ലെങ്കിൽ മണ്ഡലം പ്രസിഡണ്ട് സ്ഥാനം ഞാൻ രാജി വയ്ക്കും :ബിജു പാലൂപ്പടവിൽ

Posted on

കോട്ടയം :കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ഇങ്ങനെയൊരു ആത്മവിശ്വാസമുള്ള എൽ ഡി എഫ് നേതാവിനെ കണ്ടെത്താൻ തന്നെ വിഷമം.കേരളാ കോൺഗ്രസ് (എം) പാർട്ടിയുടെ പാലാ മണ്ഡലം പ്രസിഡണ്ടും മുൻ കൗൺസിലറുമായ ബിജു പാലൂപ്പടവനാണ് ആ നേതാവ്.പാലാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ ലീഡ് നേടും അതുറപ്പ്.ലീഡ് നേടിയില്ലെങ്കിലോ ഞാൻ കേരളാ കോൺഗ്രസ് (എം)മണ്ഡലം പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കും എന്നാണ് നാട്ടുകാരുടെ പ്രിയങ്കരനായ പാലൂപ്പടവൻ പറയുന്നത് .

ഞങ്ങൾ സാധ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തി.നാല് തവണയും അഞ്ചു തവണയും ഓരോ വീട്ടിലും ചെന്നിട്ടുണ്ട്,ഞങ്ങളുടെ മേഖലകളിൽ മനുഷ്യ സാധ്യമായ എല്ലാ പ്രവർത്തനവും ചെയ്തിട്ടുണ്ട്.ഇനി ലീഡ് നേടിയില്ലെങ്കിലോ .തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ  തന്നെ കാതലായ മാറ്റം വരുമെന്നാണ് ബിജു പാലൂപ്പടവൻ കോട്ടയം മീഡിയയോട് പറഞ്ഞത് .യു ഡി എഫ് പ്രചാരണ രംഗത്ത് ഒന്നുമില്ലായിരുന്നു.കലാശക്കൊട്ടിന്റെ അന്ന് പാലായിൽ 78 പേർ മാത്രമേ  ഉണ്ടായിരുന്നുള്ളൂ.എന്നിട്ടും അവർ ലീഡ് ചെയ്‌താൽ ഇനി പ്രചാരണം വേറെ രീതിയിലാകും.പണം മുടക്കിയുള്ള തെരെഞ്ഞെടുപ്പ് രീതികൾ വേണ്ടെന്നു വയ്‌ക്കേണ്ടിവരും .വാട്ട്സാപ്പും ഫേസ് ബുക്കിലും മാത്രം പ്രചാരണം നടത്തിയാൽ മതിയാകും എന്നും ബിജു പാലൂപ്പടവൻ കോട്ടയം മീഡിയായോട് പറഞ്ഞു .

പാലാ നിയോജക മണ്ഡലത്തിൽ 13 മണ്ഡലം കമ്മിറ്റികളും അവയ്ക്കു പ്രസിഡണ്ട് മാരും  ഉണ്ട് .പക്ഷെ ചാഴികാടൻ തന്റെ മണ്ഡലത്തിൽ ലീഡ് നേടിയില്ലെങ്കിൽ മണ്ഡലം പ്രസിഡണ്ട് സ്ഥാനം രാജി വയ്ക്കും എന്ന് പറയാൻ കരളുറപ്പ് ഉള്ളത് ബിജു പാലൂപ്പടവന് മാത്രം സ്വന്തം .ജോസ് കെ മാണിയുടെ വിശ്വസ്തനാണ് ബിജു പാലൂപ്പടവൻ.ഒരു വേള ഭാഗ്യം തുണച്ചിരുന്നെങ്കിൽ പാലാ നഗര സഭയുടെ ചെയർമാൻ ബിജു ആയിരുന്നേനെ.അദ്ദേഹത്തിന്റെ വാർഡിൽ നിന്നും അദ്ദേഹം കോൺഗ്രസിലെ വി സി പ്രിൻസിനോട് പരാജയപ്പെടുകയായിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ വാർഡ് വനിതാ ആയതിനാൽ അദ്ദേഹം അരമന വാർഡിൽ മത്സരത്തിനിറങ്ങിയതായിരുന്നു .

പകരം കേരളാ കോൺഗ്രസിലെ ആന്റോ ജോസ് പടിഞ്ഞാറേക്കര ചെയര്മാനായപ്പോൾ അദ്ദേഹത്തെ സഹായിക്കാനായി ജോസ് കെ മാണി നിയോഗിച്ചതും ബിജു പാലൂപ്പടവനെ ആയിരുന്നു.ആരോടും പിണക്കമില്ല ജനകീയനായ ബിജു പാലൂപ്പടവന് .അദ്ദേഹത്തിന്റെ ആത്മാർത്ഥത അദ്ദേഹത്തെ അടുത്തറിയുന്നവർക്കറിയാം.2019 ലെ പാലാ  ഉപ തെരെഞ്ഞെടുപ്പിൽ തന്റെ പാർട്ടി  സ്ഥാനാർഥി ജോസ് ടോം വിജയിക്കുമെന്ന് തെരെഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ നിയുക്ത എം എൽ എ ജോസ് ടോമിന് അഭിവാദ്യ ഫ്ളക്സ് വച്ചതും ബിജു പാലൂപ്പടവൻ തന്നെ .പത്രോസേ നീ പാറയാകുന്നു ;ആ പാറ മേൽ ഞാനെന്റെ പള്ളി പണിയും എന്ന് പണ്ട് യേശുദേവൻ പറഞ്ഞതുപോലെ.പാർട്ടിയ്ക്ക് പിന്നിൽ പാറ പോലെ ഉറച്ച തീരുമാനവുമായി പാലൂപ്പടവനുമുണ്ട്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version