Politics

തോമസ് ചാഴിക്കാടന്റെ വിജയത്തിൽ ഇത്തവണ ബാബുവിന്റെ ഓർമ്മകളുടെ ചിത്രം കൂടെ ഉണ്ട്.,ജൂൺ നാലിന് വോട്ട് എണ്ണുമ്പോൾ തോമസ് ചാഴിക്കാടൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് റോഷി അഗസ്റ്റിൻ

Posted on

കോട്ടയം : യുവജന സംഘടന നേതൃരംഗത്ത് വ്യക്തിശുദ്ധിയും സത്യസന്ധതയും കൊണ്ടാണ് ബാബു ചാഴിക്കാടൻ യുവത്വത്തിന് മാതൃകയായി മാറിയതെന്ന് ജലവിഭവവും മന്ത്രി റോഷി അഗസ്റ്റിൻ.

യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബാബു ചാഴിക്കാടൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഠിനധ്വാനത്തിലൂടെയും സത്യസന്ധതയിലൂടെയും കയറി വന്ന നേതാവാണ്. ഒരു നേതാവിന് കിട്ടേണ്ട എല്ലാ ബഹുമതികളും നേടിയെടുത്ത വ്യക്തിയാണ് അദ്ദേഹം. യുവത്വത്തിന് മാതൃകയായി മാറിയത്. മികച്ച ആശയങ്ങളെ വ്യക്തതയോടെ അവതരിപ്പിച്ചു ഫലിപ്പിക്കാനും ദിശാബോധത്തോടെ യുവജനങ്ങളെ നയിക്കുവാനും അനിതര സാധാരണമായ കഴിവാണ് ബാബു ചാഴിക്കാടൻ പ്രകടിപ്പിച്ചത്.പ്രായത്തെ വെല്ലുന്ന പക്വതയോടെയാണ് അദ്ദേഹം പൊതു ഇടപെടലുകൾ നടത്തിയതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു

തോമസ് ചാഴിക്കാടന്റെ വിജയത്തിൽ ഇത്തവണ ബാബുവിന്റെ ഓർമ്മകളുടെ ചിത്രം കൂടെ ഉണ്ട്. കേരള കോൺഗ്രസ് പാർട്ടി ഓരോ ദിവസവും വളർന്ന് കൊണ്ട് ഇരിക്കുകയാണ്. ജൂൺ നാലിന് വോട്ട് എണ്ണുമ്പോൾ തോമസ് ചാഴിക്കാടൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റ് സിറിയക്ക് ചാഴിക്കാടൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് ഓഫീസ് ജനറൽ സെക്രട്ടറി ഷെയ്ക് അബ്ദുള്ള സ്വാഗതം ആശംസിച്ചു. കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ തോമസ് ചാഴിക്കാടൻ എം പി ,കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്കുട്ടി അഗസ്തി,കേരള കോൺഗ്രസ് (എം) സംസ്ഥാന ഉന്നതാധികാര സമിതി അംഗം ബേബി ഉഴുത്തുവാൽ, യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ, ഭാരവാഹികളായ ഷേയ്ക്ക് അബ്ദുള്ള, ദീപക് മാമ്മൻ മത്തായി, ബിറ്റു വൃന്ദാവൻ,അമൽ ജോയി,ചാർളി ഐസക്ക്,റോണി വലിയപറമ്പിൽ,അജിതാ സോണി,ഡിനു ചാക്കോ, മിഥുലജ് മുഹമ്മദ്, എസ് അയ്യപ്പൻപിള്ള,ജോജി പി തോമസ്,മനു മുത്തോലി,

വർഗീസ് ആൻ്റണി,ജോമോൻ പൊടിപാറ, ജോജസ് ജോസ്,പീറ്റർ പാവറട്ടി,ജോഷ്വാ രാജു, എബിൻ കുര്യാക്കോസ്, അഭിലാഷ് മാത്യു, ജോബ് മൈക്കിൾ എം എൽ എ , സ്റ്റീഫൻ ജോർജ്, അലക്സ് കോരിത്, ലോപസ് മാത്യൂസ്, ജോർജ് കുട്ടി, ജോസ് പുത്തൻകാല , സാജൻ തൊടുക എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ദീപക് മാമ്മൻ മത്തായി നന്ദി പറഞ്ഞു.
[8:36 PM, 5/15/2024] Manoj MattaMunda: അകാലത്തിൽ പൊലിഞ്ഞ ബാബു ചാഴിക്കാടന് സ്മരണാഞ്ജലി അർപ്പിച്ചു കേരള കോൺഗ്രസ് യുവജന സംഘടനയുടെ ഓർമ്മ പുസ്തകം പുറത്തിറങ്ങി. 1991ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഇടിമിന്നലേറ്റാണ് ബാബു ചാഴിക്കാടന്റെ അകാല വിയോഗം സംഭവിച്ചത്. അദ്ദേഹത്തിൻ്റെ ഊർജ്ജസ്വലമായ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്ന ഒരുപിടി ഓർമ്മകൾ സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള പ്രമുഖർ എഴുതിയ കുറിപ്പുകളുടെ സമാഹാരമായാണ് ‘ഓർമ്മകളിലെ ബാബുച്ചായൻ’ എന്ന ചെറുപുസ്തകം

തയ്യാറാക്കിയത്.എസ് പി നമ്പൂതിരിയുടെ അവതാരികയോടെ കെഎം മാണി ബാബുചാഴികാടനെ കുറിച്ച് എഴുതിയ ഓർമ്മക്കുറിപ്പും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന ബാബു ചാഴികാടൻ അനുസ്മരണ സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പുസ്തക പ്രകാശനം നിർവഹിച്ചു.യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴിക്കാടനാണ് പുസ്തകം തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version