Kerala
ഇല്ലിക്കൽ കല്ല് കണ്ടു മടങ്ങിയ അച്ഛനും അമ്മയും രണ്ടു കുഞ്ഞുങ്ങളും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു
ഈരാറ്റുപേട്ട :ഇല്ലിക്കൽ കല്ല് കണ്ടു മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു . ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ അടുക്കത്തിന് സമീപമാണ് അപകടമുണ്ടായത്.
എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദ്(34), ഷിനിജ(30) , നൈറ(4) , ഇൻസാ മറിയം (1) എന്നിവരാണ് അപകടത്തിൽ പെട്ടത്. അച്ഛനും അമ്മയും രണ്ടു കുഞ്ഞുങ്ങളും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട റോഡിന്റെ താഴേക്ക് പതിക്കുകയായിരുന്നു.
അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാർ നാലുപേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇൻസാ മറിയം മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മറ്റു മൂന്നുപേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.