Kerala
വധുവിന്റെ ബന്ധുക്കൾ വിരുന്നു വന്നപ്പോൾ കണ്ടത് വരൻ വധുവിനെ പഞ്ഞിക്കിട്ട പാടുകൾ;കല്യാണം കഴിഞ്ഞു ഏഴാം നാൾ താലിമാല ഊരി നൽകി സലാം,എം പറഞ്ഞ് വധു
കാസർഗോഡ് വിവാഹം കഴിഞ്ഞ് ഏഴാം നാൾ യുവദമ്പതികള്‍ പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞു.വരന്റെ ശാരീരിക ഉപദ്രവത്തെ തുടർന്നാണ് ഇവർ പിരിഞ്ഞത്.വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റ പാടുകൾ കണ്ട് തിരക്കിയപ്പോളാണ് മർദനവിവരം പുറത്തറിഞ്ഞത് .
തുടർന്ന് വധുവിന്റെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ വരനെതിരെ പരാതി നൽകി .ബന്ധം തുടരാൻ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസിൽ അറിയിച്ച ശേഷം മാല ഊരി നൽകുകയായിരുന്നു . മേയ് 5ന് എറണാകുളത്തു വച്ചായിരുന്നു ഇവരുടെ വിവാഹം.