Kerala
28,000ൽ പരം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലധികം കണക്‌ഷനുകൾ പുനഃപരിശോധിക്കാനും ടെലികോം കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രം
28,000ൽ പരം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലധികം കണക്‌ഷനുകൾ പുനഃപരിശോധിക്കാനും ടെലികോം കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രം.റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്കാണ് ഡിഒടി നിർദേശം നൽകിയിരിക്കുന്നത് .സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് നിർദേശം.കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പൊലീസും ഇക്കാര്യത്തിൽ ഡിഒടിക്ക് ഒപ്പം സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ ഒരുമിച്ച് നിന്ന് പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട് .
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പൊലീസും നടത്തിയ അന്വേഷണത്തിൽ 28,200 ഹാൻഡ്‌സെറ്റുകൾ സൈബർ കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഈ ഹാൻഡ്‌സെറ്റുകളിലായി 20 ലക്ഷം നമ്പറുകൾ ഉപയോഗിച്ചിട്ടുള്ളതായും ഡിഒടി കണ്ടെത്തി.മാർച്ചിൽ ഡിഒടി ‘ചക്‌ഷു പോർട്ടൽ’ പുറത്തിറക്കിയിരുന്നു. ടെലികോം സംബന്ധിച്ചുള്ള പരാതികൾ ഈ പോർട്ടൽ വഴി അറിയിക്കാം. അന്നുമുതൽ 52 കമ്പനികളെ വ്യാജ, ഫിഷിങ് എസ്‌എംഎസുകൾ അയച്ചതിന്റെ പേരിൽ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട് .