Kerala

കാൽനടക്കാർക്കും;വാഹനങ്ങൾക്കും ഭീഷണിയായി ആൽമര മുത്തശ്ശി;അധികാരികൾക്ക് മൗനം ഭൂഷണം

Posted on

പാലാ :പാലാ നഗരഹൃദയിൽ ആൽമര മുത്തശ്ശി വീഴാറായി നിൽപ്പ് തുടങ്ങിയിട്ട് മാസങ്ങൾ ഏറെയായിട്ടും അധികാരികൾക്ക് അനക്കമില്ല.പാലാ ടി ബി റോഡിൽ മിൽക്ക് ബാർ ഹോട്ടലിനു സമീപമുള്ള ആൽമര മുത്തശ്ശിയാണ് പ്രായാധിക്യത്തെ തുടർന്ന് കടപുഴകി വീഴുന്നതിന്റെ വക്കിലെത്തി നിൽക്കുന്നത് .

ഇന്നലെ പെയ്ത മഴയിൽ കാറ്റടിച്ചപ്പോൾ വലിയൊരു ശിഖരം ഒടിഞ്ഞു വീണു.എന്നാൽ അത് താഴേക്ക് പതിക്കാതെ മറ്റു ശിഖരങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. .ആൽമരത്തിന്റെ  മുകൾ ഭാഗമെല്ലാം ആകെ ഉണങ്ങി  നിൽപ്പാണ്.അടുത്തുള്ള പഞ്ഞിക്കുന്നേൽ;വെള്ളിയേപ്പള്ളി കെട്ടിടത്തിനും ഭീഷണിയാണ് ഈ മര മുത്തശ്ശി.കാൽ നടക്കാരും;വാഹനങ്ങളുമെല്ലാം അനുദിനം ആശ്രയിക്കുന്ന ഈ റോഡിലൂടെയുള്ള സഞ്ചാരത്തിന് തന്നെ ഭീഷണിയാണ് ഈ ആൽമരം .

അമ്പലത്തിന്റെ ഭാരവാഹികളെയും;മുൻസിപ്പൽ അധികൃതരെയും ബന്ധപ്പെട്ടെങ്കിലും ആരും നടപടികൾ സ്വീകരിക്കുന്നില്ല.പാലാ സ്റ്റാൻഡിലെ അപകടകരമായി സർവേ കല്ലുകളെ കുറിച്ച് കോട്ടയം മീഡിയ മാസങ്ങൾക്കു മുന്നേ അധികാരികളെ അറിയിച്ചിരുന്നു .പക്ഷെ അത് പിഴുതു മാറ്റാൻ ഒരു ജീവൻ പൊലിയേണ്ടി വന്നു.ഇവിടെയും ഒരു ജീവൻ പൊലിഞ്ഞാൽ മാത്രമേ നടപടികൾ സ്വീകരിക്കുകയുള്ളോ.ഉണങ്ങിയ മര ശിഖരങ്ങൾ എത്രയും വേഗം വെട്ടി മാറ്റി കാൽ നടക്കാരുടെയും ;വാഹനങ്ങളുടെയും യാത്ര സുരക്ഷിതമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.

അടുത്തുള്ള കെട്ടിടങ്ങൾക്കും ഈ മര മുത്തശ്ശി ഭീഷണിയാവുകയാണ്.സഹകരണ മേഖലയിലുള്ള മിൽക്ക് ബാർ ഹോട്ടലിനും ഈ ആൽമരം ഭീഷണിയാണ്.ചെറിയ ശിഖരങ്ങൾ ഉണങ്ങി വീണ് കാൽനട ക്കാർക്ക് പരിക്ക് പറ്റിയിരുന്നെങ്കിലും ഗുരുതര പരിക്ക് അല്ലാത്തതിനാൽ ആരും ശ്രദ്ധിച്ചിരുന്നില്ല എന്ന് അടുത്തുള്ള വ്യാപാരികൾ കോട്ടയം മീഡിയയോട് പറഞ്ഞു . .എന്നാൽ ഇന്നലെ കാറ്റിൽ ഇരിഞ്ഞു നിൽക്കുന്ന ശിഖരം വീണാൽ വാഹനങ്ങൾക്കും കാൽ നടക്കാർക്കും ഗുരുതര പരിക്കാവും ഉണ്ടാവുക .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version