Kerala
പാലാ ടൗൺ ബസ് സ്റ്റാൻഡിൽ മുഴുവൻ സമയവും പോലീസിന്റെ സേവനം ലഭ്യമാകണം – സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ ( കെ. ടി. യു. സി (എം)
പാലാ : പാലാ ടൗൺ ബസ് സ്റ്റാൻഡിൽ മുഴുവൻ സമയവും പോലീസിന്റെ സേവനം ലഭ്യമാകണമെന്ന് സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ ( കെ. ടി. യു. സി (എം ) ജില്ലാ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ, സെക്രട്ടറി സാബു കാരയ്ക്കൽ, എന്നിവർ ആവശ്യപ്പെട്ടു.
സ്റ്റാൻഡിൽ അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന തടയാൻ പോലീസിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നും, അതുപോലെ തന്നെ സ്റ്റാൻഡിനുള്ളിലെ റോഡിലെ മെറ്റൽ ഇളകി കുണ്ടും കുഴിയുമായി കിടക്കുന്നത് മൂലം പോലും കാൽനട യാത്രക്കാർക്ക് പോലും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. മുൻസിപ്പൽ അധികാരികളുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.