Kerala

കുടക്കച്ചിറയിൽ കിണറ്റിൽ വീണ കുട്ടിയെ കാണാതെ തെരച്ചിൽ നിർത്തിയെങ്കിലും വീണ്ടും നടത്തിയ തിരച്ചിലിൽ കുട്ടിയെ  കണ്ടെത്തുകയായിരുന്നു:അപ്പോൾ മരണം സംഭവിച്ചിരുന്നു

Posted on

കോട്ടയം :കുടക്കച്ചിറ :  പന്തുകളിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ്  വിദ്യാർത്ഥി ചെളിയിൽ പുതഞ്ഞ് മരണമടഞ്ഞ സംഭവത്തിൽ രക്ഷ പ്രവർത്തനത്തിന് എത്തിയ നാട്ടുകാർ കിണറ്റിൽ തെരെഞ്ഞപ്പോൾ ആദ്യ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനായില്ല.എന്നാൽ കൂടെ പന്ത്  കളിച്ചിരുന്ന ബന്ധുവായ കുട്ടി കിണറ്റിലുണ്ട് വീഴുന്നത് കണ്ടതാ എന്ന് പറഞ്ഞപ്പോൾ രക്ഷാ പ്രവർത്തനത്തിനിറങ്ങിയവർ കിണറ്റിൽ വീണ്ടും തിരയുകയായിരുന്നു .

അപ്പോഴാണ് കുട്ടിയുടെ ദേഹത്ത് തട്ടിയത്.അപ്പോഴേക്കും മിനിറ്റുകൾ കഴിഞ്ഞിരുന്നു.പ്രഥമ ശുശ്രുഷ നൽകിയെങ്കിലും മരണപ്പെടുകയായിരുന്നു .ഇതിനിടയിൽ നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് പുറപ്പെട്ടിരുന്നു.കുട്ടി മരിച്ച വിവരം ആശുപത്രിയിലേക്ക് പോകും വഴി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരോട് നാട്ടുകാർ അറിയിക്കുകയായിരുന്നു.ചുറ്റുമതിൽ ഇല്ലാത്ത കിണർ വീട്ടുമുറ്റത്തിന് സമനിരപ്പിലായിരുന്നു സ്ഥിതി ചെയ്യുന്നത്.ഇതിനു മുൻപും പന്ത് കിണറ്റിൽ വീണപ്പോൾ തൊട്ടി ഉപയോഗിച്ച് പി[പന്ത് പുറത്തെടുത്തിട്ടുണ്ടായിരുന്നു ലിജു ബിജു.

.കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി ലിജു ബിജു (10)വാണ് അപകടത്തിൽ പെട്ടു മരിച്ചത്.വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകനാണ്.അടുത്ത ദിവസം ആദ്യകുർബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു. മാതാവ് ലിസി കാപ്പുംതല, സഹോദരി ലിബി(വിദ്യാർത്ഥിനി )സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് വീട്ടിലെ പ്രാർത്ഥനകൾ ആരംഭിച്ചു കുടക്കച്ചിറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ .

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version