Kerala

ഒന്നാം തീയതികളിൽ വിശ്വം ഭരിക്കുന്ന വിശ്വംഭരനെ എക്സൈസ് പൊക്കി;കൂടെ 22 കുപ്പി മദ്യവും

Posted on

ഡ്രൈഡേ ദിവസങ്ങളിലും മറ്റ് ദിവസങ്ങളിലും രഹസ്യമായി വീട്ടിൽ മദ്യവിൽപ്പന നടത്തിയിരുന്നയാളെ എക്‌സൈസ് പിടികൂടി. എടവിലങ്ങ് കാര സ്വദേശി വിശ്വംഭരനെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം. ഷാംനാഥും സംഘവും പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും വില്പനയ്ക്കായി വെച്ചിരുന്ന 22 കുപ്പി മദ്യവും പിടിച്ചെടുത്തു.

ഇയാൾ മുൻപ് ചാരായം വാറ്റിയ കേസിലും മദ്യവില്പന നടത്തിയ കേസിലും ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് എക്‌സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് സംഘത്തിൽ ഉദ്യോഗസ്ഥരായ എ.വി.മോയിഷ്, പി ആർ സുനിൽകുമാർ, കെ.എസ് മന്മഥൻ, അനീഷ് ഇ പോൾ, ടി.രാജേഷ്, എ.എസ്.റിഹാസ്, കെ.എം.സിജാദ്, കെ.എം.തസ്‌നിം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version