Kerala
കുടത്തിന് ചോർച്ചയുണ്ടോ..?ഈ കുടം പൊൻകുടമാവുമോ..?കോട്ടയത്ത് കൂട്ടലും കിഴിക്കലും തകൃതി
കോട്ടയം :കോട്ടയത്തെ എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി കോട്ടയം മണ്ഡലത്തിൽ വിജയിക്കുമോ;അതോ രണ്ടാം സ്ഥാനത്ത് വരുമോ.എൻ ഡി എ യുടെ കൂട്ടലും കിഴിക്കലും ഇപ്പോൾ പാലാ വരെ എത്തി നിൽക്കുന്നു.ഇന്ന് പാലായിൽ ചേരുന്ന എൻ ഡി എ യോഗത്തിൽ കൂട്ടലും കിഴിക്കലുമാണ് പ്രധാന അജണ്ട .
പാലായിലെ എൻ ഡി എ യോഗത്തിന്റെ പ്രത്യേകത കേരളാ കോൺഗ്രസ് (ഡി)യെ ക്ഷണിച്ചിട്ടുണ്ട് എന്നുള്ളതാണ്.തന്റെ കേരളാ കോൺഗ്രസിനെ എൻ ഡി എ ഘടക കക്ഷിയാക്കുമെന്നുള്ള ഉറച്ച വിശ്വാസമാണ് സജി മഞ്ഞക്കടമ്പനും ഉള്ളത്.50000 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം തുഷാറിന് നൽകിയിട്ടുള്ളത്.ഈ അമ്പതിനായിരത്തിന്റെ വിശദ വിവരങ്ങളൊന്നും അദ്ദേഹം നൽകിയിട്ടില്ല.
ഇത് തന്നെയാണ് കുടത്തിന്റെ പൊതു സ്ഥിതി.വിജയിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഏതേതു മണ്ഡലങ്ങളിൽ എത്ര ഭൂരിപക്ഷം എന്നൊന്നും ആരും പറയുന്നില്ല.ഒരു വീട്ടിൽ ഒരു പ്രാവശ്യം പോലും ചെല്ലാത്ത വീടുകളാണുള്ളത്.എന്നാലും വിജയിക്കുമെന്ന് പറയുമ്പോൾ ജനം മൂക്കത്ത് വിരൽ വയ്ക്കുന്നു.എന്നാൽ ബാഹ്യമായ പ്രചാരണത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.അനൗൺസ്മെന്റ് വണ്ടികളിലാണ് വോട്ടിരിക്കുന്നതു എന്നൊരു മിഥ്യാ ധാരണ എൻ ഡി എ യ്ക്കുള്ളതായി മാലോകർ പറഞ്ഞാൽ അതിശയിച്ചിട്ടും കാര്യമില്ല .
പ്രീതി നടേശൻ പാലായിലെത്തി വോട്ട് അഭ്യർത്ഥിച്ചപ്പോൾ അത് വാർത്തയാക്കുവാൻ പോലും എൻ ഡി എ ക്കു കഴിഞില്ല.മാധ്യമങ്ങൾക്കു വാർത്ത ലഭ്യമാക്കുവാൻ ബിജെപി കേന്ദ്രങ്ങളും ശ്രദ്ധ പുലർത്തിയില്ല.പലരും വിഭവ സമാഹരണത്തിലായിരുന്നു.വിഭവം ലഭിച്ചവരെല്ലാം കുടം നിറയുമെന്നും.പൊൻകുടത്തിലൂടെ താമര വിരിയുമെന്നും ഒക്കെ തട്ടി വിട്ടു.എന്നാൽ എസ് എൻ ഡി പി ശാഖകളിലൂടെയുള്ള കാതോട് കാതോരം പ്രചാരണം നടന്നു.മറ്റു രണ്ടു പേരും ക്രിസ്ത്യാനികളാ ..നമ്മടെ ആൾ വിജയിച്ചാൽ നമുക്ക് ശ്മശാനമുണ്ടാകും ;സ്‌കൂളുകളും കോളേജുകളും ഉണ്ടാവും എന്നൊക്കെ തനി വർഗീയ കാർഡ് എടുത്ത് വീശി.പല ബൂത്തിലും സ്ഥിരം എൽ ഡി എഫിന് വോട്ടു ചെയ്തിരുന്ന പലരും കുടത്തിനു വോട്ടു ചെയ്തിട്ടുണ്ട് എന്ന് പല ബൂത്ത് ഏജന്റുമാരും പറഞ്ഞിട്ടുണ്ട് .കണ്ണും കൈയും നോക്കി വോട്ട് എവിടെയാണ് ചെയ്തതെന്ന് അറിയാവുന്ന മിടുക്കരായ ബൂത്ത് ഏജന്റുമാർ പറയുന്നത് അവഗണിക്കാൻ ആവില്ല .
എന്നാൽ ഗോകുലം എസ എൻ ഡി പി പ്രവർത്തകർ പറയുന്നത് കെട്ടി വച്ച കാശ് കിട്ടില്ല എന്നാണ്.വയനാട്ടിൽ തുഷാർ മത്സരിച്ചപ്പോൾ 85000 വോട്ടാണ് ലഭിച്ചത് .അതിനു മുമ്പുള്ള തെരെഞ്ഞെടുപ്പിൽ അപ്രശസ്തനായ ബിജെപി സ്ഥാനാർഥി മത്സരിച്ചപ്പോൾ ഒന്നേകാൽ ലക്ഷം വോട്ടാണ് ലഭിച്ചിടത്താണ് ഇത് സംഭവിച്ചത് ..പ്രശസ്തനായ തുഷാർ വന്നപ്പോൾ കുടത്തിനു ചോർച്ച വന്നു എന്നാണ് ഗോകുലം കാർ പറയുന്നത്.ഉയർത്തിയ ബലൂണിന്റെയും;മൈക്ക് അനൗൺസ്‌മെന്റ് വാഹനങ്ങളുടെയും കരുത്തിൽ തുഷാർ വിജയിക്കുമോ എന്നാണ് ഗോകുലക്കാർ ചോദിക്കുന്നത്.ശാഖയിലെ പ്രസിഡന്റിനും ;സെക്രട്ടറിക്കും വിഭവം കൊടുത്ത് കൊണ്ട് വോട്ടു വീഴില്ലെന്നും അവർ പറയുന്നു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ