Kottayam
ലോകസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ സിറ്റിംഗ് എംപിയായ തോമസ് ചാഴികാടന് വന്‍വിജയം നേടും:വി.എന്‍.വാസവന്, ജോസ് കെ മാണി എം.പി,എ.വി.റസ്സല്‍, വി.ബി.ബിനു, അഡ്വ.കെ.അനില്‍കുമാര്‍, പ്രൊഫ.ലോപ്പസ് മാത്യു
ലോകസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ സിറ്റിംഗ് എംപിയായ തോമസ് ചാഴികാടന് വന്‍വിജയം നേടും. ഇന്നത്തെ ദേശീയ രാഷ്ട്രീയ
സാഹചര്യത്തില്‍ ഇന്ത്യമുന്നണിയെ ശക്തിപ്പെടുത്തേണ്ടത് തങ്ങളുടെ കടമയാണെന്ന ബോധ്യം കോട്ടയം മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍
തിരിച്ചറിഞ്ഞുകഴിഞ്ഞതായി തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ബോദ്ധ്യമായി.
അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥിയല്ലാത്തിനാല്‍ സ്വതന്ത്ര ചിഹ്നം തേടേണ്ടിവന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വലിയ തിരിച്ചടിയാണ്.
രാഷ്ട്രീയ നിലപ്പാടുകള്ക്കപ്പുറം വ്യക്തിപരമായ നിലപാടുകള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന യുഡിഎഫീനേക്കാള് , എല്‍ഡിഎഫിലും എല്‍ഡിഎഫ്
സ്ഥാനാര്‍ത്ഥിയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം അചഞ്ചലമാണ്. ബിജെപിക്ക് ലോക്സഭയില്‍ ഭൂരിപക്ഷം ലഭിക്കാത്ത ദേശീയ സാഹചര്യമാണ്
സമാഗതമായിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ വിദ്വേഷപ്രസംഗംതെളിയിക്കുന്നു. സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കുന്നവരെ റാഞ്ചാന്‍
ബിജെപി തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മുപ്പത്തിനാലു കൊല്ലമായി രണ്ടില ചിഹ്നത്തില്‍ മാത്രം മത്സരിച്ചിട്ടുള്ള തോമസ് ചാഴികാടന് മാത്രമാണ്
രാഷ്ട്രീയ സ്ഥിരതയെന്ന് കോട്ടയത്തെ ജനങ്ങള്‍ തിരിച്ചറിയും. അഞ്ചുവര്‍ഷക്കാലത്തെ എംപി ഫണ്ട് വിനിയോഗത്തില്‍ ഒന്നാം സ്ഥാനത്തെത്തി
ദേശീയ മാതൃകയായ തോമസ് ചാഴികാടന് തുടക്കം മുതല്‍ തന്നെ മണ്ഡലത്തില്‍ മുന്‍തൂക്കമുണ്ട്.
ആറുമാസം മുമ്പു മുതല്‍ അതിന്റെ ഭാഗമായ വികസനപ്രവര്‍ത്തങ്ങള്‍ പൂര്‍ത്തീകരിച്ചും ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്നും സജീവമായിരുന്ന ചാഴികാടന്, തെരഞ്ഞെടുപ്പ്പ്രഖ്യപിക്കപ്പെട്ടശേഷം ആറു റൗണ്ട് മണ്ഡലത്തിലാകെ പര്യടനം പൂര്‍ത്തീകരിച്ചു. എല്‍ഡിഎഫ് സ്ക്വാഡുകള്‍ അഞ്ചുവട്ടം ഭവന സന്ദര്‍ശനം
പൂര്‍ത്തീകരിച്ച് ചിട്ടയായ പ്രവര്‍ത്തമാണ് നടക്കുന്നത്. എല്‍ഡിഎഫ് നേതാക്കളുടെ പൊതു സമ്മേളനത്തില്‍ വലിയ ജനപങ്കാളിത്തമുണ്ടായി. 1198
ബൂത്തുകളിലായി പതിനായിരം കുടുംബയോഗങ്ങള്‍ നടന്നു. നേതാക്കള്‍ പങ്കെടുത്ത പ്രത്യേക കുടുംബയോഗങ്ങളും പൂര്‍ത്തീയായി. പഞ്ചായത്ത് റാലികള്‍ വലിയ
ജനപങ്കാളിത്തത്തോടെയാണ് പൂര്‍ത്തിയാക്കിയത്. യുവജനങ്ങളും, മഹിളകളുംകൂടാതെ വിവിധ സ്ക്വാഡുകള്‍ ഭവനസന്ദര്‍ശനം പൂര്‍ത്തിയാക്കി.യുവാക്കള്‍
വലിയ ആവേശത്തോടെ റാലികളിലും ,ഡിജെ ഷോകളിലും അണിനിരന്നത് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ മുന്നേറ്റത്തിന് സഹായകമായി.
മണ്ഡലത്തിലെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളില്‍ നിര്‍ണായകമായ റബര്‍ മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം കോണ്‍ഗ്രസ്സും ബിജെപിയുമാണ്. എല്‍ഡിഎഫ്
ഇടപെട്ട് വിലസ്ഥിരതാഫണ്ട് 180 രൂപയാക്കിയത് ജനങ്ങള്‍ക്ക് മുന്നിലുണ്ട്. യുഡിഎഫ് ആസിയാന്‍ കരാറിലൂടെ റബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കി. പത്തുവര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ കേരള മാതൃകയില്‍ ഫണ്ട് നല്കി.
യാതൊരു സഹായവും റബര്‍ വില ഉയര്‍ത്താനായി നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം 600 കോടി രൂപ വിലസ്ഥിരതാഫണ്ട്
നല്കിയിരിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാഷ്ട്രീയമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം. രാജസ്ഥാനില്‍ വിഷം ചീറ്റിയ പ്രധാമന്ത്രിയുടെ
പ്രസംഗത്തില്‍ മതവിദ്വേഷം പ്രചരിപ്പിക്കാനായി നടത്തിയ നീക്കത്തോട് ബിഡിജെഎസ് എങ്ങനെ പ്രതികരിക്കുന്നുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി
വ്യക്തമാക്കണം.വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുമ്പോള്‍ തീണ്ടല് പലക സ്ഥാപിച്ചവരുടെ ദര്‍ശന പാരമ്പര്യത്തെ
പിന്തുണക്കുന്നവര്‍ക്കായി മാരീച രാഷ്ട്രീയം കളിക്കുന്നത് അപലനീയമാണ്. യുഡിഎഫ് ആകട്ടെ ബിഡിജെഎസിനെ രാഷ്ട്രീയമായി എതിര്‍ത്ത് രംഗത്ത്
വന്നിട്ടില്ല. അത് യുഡിഎഫിന്റെ നിലപാടില്ലായ്മയാണ്. ആര്‍എസ്എസിന്റെ പിണിയാളായി ഒരു ജനസമൂഹത്തെ റാഞ്ചാന്‍ നടക്കുന്ന നീക്കത്തെ എല്‍ഡിഎഫ്
തുറന്നെതിര്‍ക്കുകയാണ്. മൗനം പാലിക്കുന്ന യുഡിഎഫ് നേതൃത്വം ബിജെപി മുന്നണിയെ നേരിടാനുള്ള ദൗര്‍ബല്യമാണ്.