Kerala
യുവജനങ്ങളെ ആനന്ദ ലഹരിയിൽ ആറാടിച്ച് ആറാമനെ വിജയിപ്പിക്കാൻ അപു ജോൺ ജോസഫും അബിൻ വർക്കിയും;പാലായുടെ സന്ധ്യകൾക്ക് സംഗീത ലഹരി
കോട്ടയം :പാലായുടെ യുവ ചേതന സംഗീത ലഹരിയിൽ ആർത്തിരമ്പി.യുവാക്കളുടെ സംഗീതത്തിന് ഒപ്പിച്ചുള്ള ചടുല താളങ്ങൾ വ്യത്യസ്തതയായി . ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഐ ടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസും യുഡിഎഫ് യുവജന വിദ്യാർത്ഥി സംഘടനകളും ചേർന്ന് പാലായിൽ സംഘടിപ്പിച്ച സംഗീത സായാഹ്നം യുവജനങ്ങൾക്ക് ആവേശമായി.യുവാക്കളുടെ ആവേശമായ ബി ടി ബൽറാം എം എൽ എ യാണ് സംഗീത സന്ധ്യ ഉദ്‌ഘാടനം നടത്തിയത്. എസ്എഫ്ഐയുടെ മൃഗീയ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന് അനുസ്മരിച്ചുകൊണ്ട് കെപിസിസി മെമ്പർ നിശാ സോമൻ രചിച്ച കവിത അവർ തന്നെ ആലപിച്ചുകൊണ്ടാണ് സംഗീത സായാഹ്നം ആരംഭിച്ചത്.
പിന്നീട് അപുവും മക്കളായ ജോസഫും, ജോർജ്ജും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിയും വേദിയിലെത്തിയപ്പോൾ യുവാക്കളും ആഹ്ളാദ നൃത്തം ചവുട്ടി. തുടർന്ന് വേദിയിൽ നിന്ന് റോക്കും റാപ്പും ഹിപ്പ് ഹോപ്പും, ക്ലാസിക്കൽ മലയാളം തമിഴ് ഗാനങ്ങളുടെ റീമിക്സുമെല്ലാമായി സംഗീത സന്ധ്യ വെടിക്കെട്ട് പോലെ കത്തി കയറുകയായിരുന്നു.സിരകളിൽ ആവേശ പൂത്തിരി കത്തിയ യുവാക്കൾ പാട്ടിന്റെ ചടുലതയ്‌ക്കൊത്ത് നൃത്തം ചെയ്തു .സംഗീതം യുവാക്കളെ മാത്രമല്ല മധ്യ വയസ്‌ക്കർ വരെ ആസ്വദിക്കുന്നുണ്ടായിരുന്നു.
ഇടയ്ക്കിടെ വിദ്യാർത്ഥി യുവജന നേതാക്കളായ കോട്ടയം ഡിസിസി ഉപാധ്യക്ഷൻ ചിന്റു കുര്യൻ, യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ അധ്യക്ഷൻ ഗൗരി ശങ്കർ, കെഎസ്‌യു കോട്ടയം ജില്ലാ അധ്യക്ഷൻ നൈസാം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്;കെ എസ് സി പ്രസിഡണ്ട് രാഖേഷ് ഇടപ്പുര;യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ ;കെ എസ് സി നിയോജക മണ്ഡലം പ്രസിഡണ്ട് മെൽബിൻ പറമുണ്ട ;കുര്യാക്കോസ് പടവൻ;ജോസ് മോൻ മുണ്ടയ്ക്കൽ തുടങ്ങിയവർ ബാലറ്റ് പേപ്പറിൽ ആറാമനായ ഫ്രാൻസിസ് ജോർജിനെ വിജയിപ്പിക്കേണ്ടതിന്റെ അനിവാര്യത യുവാക്കളെ ഓർമിപ്പിച്ചു.
സംഗീത സായാഹ്‌ന പരിപാടികൾക്ക് അപു ജോൺ ജോസഫ്;ഡോക്ടർ അമൽ കോലോത്ത്;ജെയ്‌സ് വെട്ടിയാർ ; സഞ്ജു സഖറിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.
പാലാ മുൻസിപ്പൽ കൗൺസിലർമാരായ മായാ രാഹുൽ;ആനി ബിജോയി ;ലിസിക്കുട്ടി മാത്യു;സന്തോഷ് കാവുകാട്ട് ;അഡ്വ ജോബി കുറ്റികാട് ;ബാബു മുകാല;ആർ സജീവ്;ബിബിൻ രാജ്, അർജുൻ സാബു, നിബിൻ ടി ജോസ്, ജോസഫ് സജി, അലക്സ് മാത്യു, ജോമിറ്റ് ജോൺ, കൃഷ്ണജിത്ത് ജിനിൽ,മാത്യൂസ് സോജൻ, ജോർജുകുട്ടി,ആൽബിൻ ഷിബു, ലിനോ ജോൺ, ജോസുകുട്ടി തുടങ്ങിയർ സജീവ സാന്നിധ്യമായിരുന്നു.നീലക്കൊടി വീശിയെത്തിയ കെ എസ് യു സംഘം സദസ്സിലാകെ ആവേശ കടലുയർത്തി.