Kerala
കൊച്ചി നഗരം ഇനി എൽ ഇ ഡി വെളിച്ചത്തിൽ തിളങ്ങും;40,400 എല്‍.ഇ.ഡി ലൈറ്റുകള്‍ ആണ് നഗരത്തിൽ സ്ഥാപിക്കുന്നത്
കൊച്ചി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് മേയര്‍ അനില്‍ കുമാര്‍. പദ്ധതിക്ക് 40 കോടി രൂപയാണ് ചിലവ്. 40,400 എല്‍.ഇ.ഡി ലൈറ്റുകള്‍ ആണ് സ്ഥാപിക്കുന്നത്. ഇതുവരെ 85 റോഡുകളിലായി ഏകദേശം 5,000 ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളിലെ വൈദ്യുതി ബില്ലിന്റെ ഒരു മാസത്തെ ശരാശരി തുക കണക്കാക്കിയാല്‍ ഏകദേശം ഒരു കോടി രൂപയില്‍ അധികമാണ്. പുതിയ പദ്ധതി വരുന്നതോടെ ഇത് 29 ലക്ഷം രൂപയായി കുറയും. ഇതിലൂടെ ഒരു വര്‍ഷത്തില്‍ ഏകദേശം ഒന്‍പതു കോടി രൂപ ലാഭിക്കാന്‍ സാധിക്കും. കൂടാതെ പരിപാലന ഇനത്തില്‍ കോര്‍പ്പറേഷന് വരുന്ന ചെലവില്‍ ആദ്യ അഞ്ചു വര്‍ഷത്തില്‍ രണ്ടര കോടി രൂപ വീതം ലാഭിക്കാന്‍ സാധിക്കും.’ അതുകൂടി കണക്കാക്കിയാല്‍ 11.5 കോടി രൂപയാണ് നഗരസഭയ്ക്ക് ഒരു വര്‍ഷത്തില്‍ ഉണ്ടാകുന്ന ലാഭമെന്നും മേയര്‍ അറിയിച്ചു.