Politics

കേരളാ കോൺഗ്രസുകളിൽ ഇത് പൊതുമാപ്പ് കാലം;ഇപ്പോൾ ആർക്കും ശിക്ഷ കൂടാതെ പുറത്തു പോവുകയും ;അകത്ത് കയറുകയും ചെയ്യാം

Posted on

കോട്ടയം :ഗൾഫ് നാടുകളിൽ അനധികൃത കുടിയേറ്റക്കാർക്ക് ശിക്ഷയില്ലാതെ പുറത്ത് പോകുവാൻ പൊതുമാപ്പ് നല്കുന്നതുപോലെ കേരളാ കോൺഗ്രസുകളിൽ ഇപ്പോൾ പൊതുമാപ്പിന്റെ കാലമാണ്.ഇപ്പോൾ പൊതുമാപ്പ് പ്രഖ്യാപിക്കുവാൻ കാരണം പൊതു തെരെഞ്ഞെടുപ്പ് തന്നെ.കേരളാ കോൺഗ്രസുകൾ ഏറ്റുമുട്ടുന്ന കോട്ടയത്ത് വിജയം ഇരു കേരളാ കോൺഗ്രസുകൾക്കും അനിവാര്യമാണ്.തോൽക്കുന്ന കേരളാ കോൺഗ്രസിന് ഇത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉളവാക്കുന്നത്.

മണീ ഗ്രൂപ്പ് തോറ്റാൽ എൽ ഡി എഫിലെ അവരുടെ വില പേശൽ ശക്തിയായിരിക്കും നഷ്ടപ്പെടുക.ജോസ് കെ മാണിയുടെ  തുടർന്നുള്ള രാജ്യസഭയുടെ കാലാവധി കഴിയുമോൾ അത് തുടർന്നും ലഭിച്ചു കൊള്ളണം എന്നുമില്ല.സിപിഎം  അഖിലേന്ത്യാ സെക്രട്ടറി  സീതാറാം യെച്ചൂരിയെ കേരളത്തിൽ നിന്നും രാജ്യസഭയിലെത്തിക്കാൻ സിപിഎം നു നീക്കമുള്ളപ്പോൾ കേരളാ കോൺഗ്രസ് (എം)ന്റെ വാദമുഖങ്ങൾ മുഖവിലക്കെടുക്കണമെന്നുമില്ല.എന്നാൽ വിജയിച്ചാൽ അവർ എൽ ഡി എഫിലെ സിപിഐ ക്കു തുല്യതയുള്ള ഘടക കക്ഷിയായി മാറും.

അതേസമയം ജോസഫ് ഗ്രൂപ്പ് കോട്ടയത്ത് നിന്നും തോൽവിയടഞ്ഞാൽ അതോടെ ആ പാർട്ടിയുടെ നിലനിൽപ്പ് തന്നെയായിരിക്കും ഇല്ലാതാവുക.യു  ഡി എഫ് യോഗങ്ങളിൽ ആർ എസ പി ക്കു താഴെയുള്ള ഒരു കക്ഷിയായി അവർ മാറും.വിജയിച്ചാൽ അടുത്ത നിയമ സഭാ തെരെഞ്ഞെടുപ്പ് വരെ തട്ടിയും മുട്ടിയും പിടിച്ചു നിൽക്കാം എന്നുള്ളതും നേട്ടമാണ്.സജി മഞ്ഞക്കടമ്പൻ പോയതിൽ ലാഘവത്വം കാണുന്നുണ്ടെങ്കിലും അടുത്ത പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് സീറ്റുകൾ എത്ര കിട്ടുമെന്ന് ആർക്കും പറയാനാവില്ലാത്ത അവസ്ഥയിലേക്ക് ജോസഫ് ഗ്രൂപ്പിനെ കൊണ്ടെത്തിച്ചു സജി യുടെ രാജി.

കലാനിലയം സ്ഥിരം നാടകവേദി എന്നതുപൊലെ ഇപ്പോൾ ഓരോ ദിവസവും ഓരോ ജോസഫ് ഗ്രൂപ്പ്  നേതാക്കളെ രാജി വയ്പ്പിക്കുന്നത് ലോക്സഭാ തെരെഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് മാണി ഗ്രൂപ്പിന്റെ അഭിമാന പ്രശ്നം ആയതുകൊണ്ട് തന്നെ.നാളെയും മറ്റന്നാളും ജോസഫ് ഗ്രൂപ്പിൽ നിന്നും രാജി പ്രതീക്ഷിക്കാം.ഇപ്പോൾ ചെല്ലുന്നവർക്ക് ശിക്ഷകൾ ഒന്നുമില്ല .പൊതുമാപ്പാണ് .അത് പ്രയോജനപ്പെടുത്തി ചെല്ലുന്നവർക്ക് പാറേക്കാടന്റെയോ;പുത്തൻകണ്ടത്തിന്റെയോ;നെല്ലൂരിന്റെയോ;മലേത്തിന്റെയോ ഗതി ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version