India
ടിക്കറ്റെടുക്കാത്ത യാത്രക്കാരൻ എ സി കോച്ചിൽ കയറി വാതിൽ കുറ്റിയിട്ടു;ടിക്കറ്റെടുത്ത യാത്രക്കാർ പുറത്തായി
ട്രെയിനുകളില്‍ ജനറല്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ കയറാന്‍ സ്ഥലമില്ലാതെ റിസര്‍വേഷന്‍ കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ഒരു യാത്രക്കാരന് എക്സില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ടിക്കറ്റില്ലാത്ത ആളുകള്‍ എ സി കോച്ചില്‍ കയറുകയും വാതില്‍ അകത്തുനിന്ന് അടയ്ക്കുകയും ചെയ്തതായാണ് വീഡിയോ. ഇതോടെ ടി.ടി.ഇ വാഹനത്തിന് പുറത്തായി. ടിടിഇയും എസി ടിക്കറ്റെടുത്ത യാത്രക്കാരും കോച്ചില്‍ കയറാനാകാതെ പുറത്ത് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ടിക്കറ്റില്ലാത്ത ആളുകള്‍ എ സി കംപാര്‍ട്ട്മെന്റ് കയ്യടക്കി. ഏതാണ് ട്രെയിനെന്നോ മറ്റ് വിവരങ്ങളോ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. വീഡിയോയിലെ വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ഇത്തരത്തില്‍ റിസര്‍വേഷന്‍ ടിക്കറ്റില്ലാതെ കയറുന്നവര്‍ക്ക് പിഴ ചുമത്തണമെന്നാണ് ചിലരുടെ ആവശ്യം. എന്നാല്‍ പിഴ താത്കാലിക പരിഹാരം മാത്രമായിരിരക്കുമെന്നും തിരക്കുള്ള റൂട്ടില്‍ ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നുമാണ് മറ്റ് ചിലര്‍ ആവശ്യപ്പെടുന്നത്. ബയോമെട്രിക് സംവിധാനം കൊണ്ടുവരണമെന്നും മെട്രോയ്ക്ക് സമാനമായ ടിക്കറ്റിങ് രീതി കൊണ്ടുവരണമെന്നുമടക്കമുള്ള ആവശ്യങ്ങളും ഉയരുന്നുണ്ട്.