Politics
കേന്ദ്രത്തിലെ മോഡി സർക്കാരും;കേരളത്തിലെ പിണറായി സർക്കാരും ജനങ്ങളെ ദ്രോഹിക്കാനുള്ള മത്സരമാണ് നടത്തുന്നത്:പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
കോട്ടയം :അതിരമ്പുഴ :കേരളം മുടിപ്പിച്ച പിണറായിയുടെ ദുർഭരണത്തിനെതിരെ വിധിയെഴുതാനുള്ള സുവർണാവസരമാണ് ജനങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.കേന്ദ്രത്തിലെ മോഡി സർക്കാരും;കേരളത്തിലെ പിണറായി സർക്കാരും ജനങ്ങളെ ദ്രോഹിക്കാനുള്ള മത്സരമാണ് നടത്തുന്നതെന്നും;ഇവരെ തൂത്തെറിയാനുള്ള മത്സരത്തിലാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും മുസ്‌ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
കോട്ടയം പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം അതിരമ്പുഴ സെൻട്രൽ വാർഡിൽ ഗ്രാമപഞ്ചായത്ത് അംഗം ഫസീന സുധീറിന്റെ വസതിയിൽ ചേർന്ന കുടുംബസംഗമം,ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുസ്‌ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ്, യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എം എൽ എ,അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ , കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗങ്ങളായ അപു ജോൺ ജോസഫ് , അഡ്വ. പ്രിൻസ് ലൂക്കോസ്, അഡ്വ.ജയ്സൺ ജോസഫ് , അസീസ് ബഡായി , പി.വി മൈക്കിൾ , റഫീഖ് മണിമലയിൽ , ജെറോയി പൊന്നാറ്റിൽ , അസീസ് കുമാരനെല്ലൂർ, കെ.ജി. ഹരിദാസ് , ജോസ് അമ്പലക്കുളം ,ബിജു വലിയമല,
റ്റോമി വേദഗിരി, അഡ്വ. മൈക്കിൾ ജെയിംസ്, ജൂബി ഐക്കരക്കുഴി, പി കെ സമദ്, മുഹമ്മദ് ജലീൽ, തോമസ് പുതുശ്ശേരി, അജി കൊറ്റമ്പടം, ഷമീർ വളയം കണ്ടം, സാബു പീടിയേക്കൽ, ഫസീന സുധീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.