Kerala
കേരള കോൺഗ്രസ് (എം) സംസ്കാര വേദി ലോക്സഭ മണ്ഡലത്തിൽ ഉടനീളം നാടൻപാട്ടും തെരുവ് നാടകവും അടങ്ങുന്ന കലാജാഥ നടത്തുന്നു
കോട്ടയം. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരള കോൺഗ്രസ് എം സംസ്കാര വേദി ലോക്സഭ മണ്ഡലത്തിൽ ഉടനീളം നാടൻപാട്ടും തെരുവ് നാടകവും അടങ്ങുന്ന കലാജാഥ നടത്തുന്നു. ഏപ്രിൽ 17 രാവിലെ 9 മണിക്ക് ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ അതിരമ്പുഴയിൽ കിൻഫ്രാ വീഡിയോ & ഫിലിം പാർക്ക് ചെയർമാൻ ജോർജുകുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്യും.
സംസ്കാര വേദി പ്രസിഡന്റ് ഡോ വർഗീസ് പേരയില്‍ അധ്യക്ഷത വഹിക്കും. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി തെക്കേടം, ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു, വേദി ജില്ലാ പ്രസിഡണ്ട് ബാബു ടി ജോൺ, ജെയിംസ് കൊട്ടാരം, ഡോ. മാത്യൂസ് തെള്ളി യിൽ, ജെയ്സൺ ജോസഫ് കുഴികോടിയിൽ, കലാജാഥ ക്യാപ്റ്റൻ സജീഷ് മാത്യു എന്നിവർ ആശംസകൾ നേരും. സിബി പീറ്റർ, ലിന്റോ പെരുവ, സനൽ, സിബി എന്നിവർ നേതൃത്വം നൽകും.