Kerala

പി സി ജോർജിന്റെ പ്രതികരണങ്ങൾ ബിജെപി ക്ക് കുരിശാകുന്നു;തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ പുറത്താക്കാൻ നീക്കങ്ങൾ തകൃതി

Posted on

കോട്ടയം:ആദ്യം അവൻ നന്നാവട്ടെ ;പിന്നെ അവന്റെ അപ്പനെ നന്നാക്കട്ടെ .എൻ ഡി എ ഘടക കക്ഷി നേതാവായ തുഷാർ വെള്ളാപ്പള്ളിയെ കുറിച്ച് പി സി ജോർജ് നടത്തിയ ഈ പ്രസ്താവന ബിജെപി യെയും ;ബി ഡി ജെ എസിനെയും ഒരുപോലെ പ്രകോപിപ്പിച്ചു.ഇതേ തുടർന്നാണ്  പി സി ജോര്‍ജിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ ബിജെപി നീക്കം ആരംഭിച്ചത് ..പി സി ജോർജിന്റെ പ്രതികരണങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ നടപടിയുണ്ടാകുമെന്നാണ് സൂചന.കഴിഞ്ഞ ദിവസം കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി തുഷാര്‍ വെള്ളാപ്പള്ളിയെ പരിഹസിച്ച്‌ വീണ്ടും പി.സി ജോര്‍ജ് രംഗത്ത് വന്നിരുന്നു. അപ്പനും മകനും ഒരുമിച്ചിറങ്ങിയ സാഹചര്യത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കേണ്ടതാണെന്നാണ് ജോര്‍ജ് പറഞ്ഞത്.

പി സി ജോർജിന് വ്യക്തിപരമായി സ്വാധീനമുള്ള സ്ഥലങ്ങളാണ് കോട്ടയത്തിന്റെ കിഴക്കൻ മേഖലകൾ.ഇവിടെ പി സി ജോർജ് എൻഡിഎ സ്ഥാനാർത്ഥിയെ കാലുവാരുമെന്നുറപ്പാണ്.

അടുത്തിടെയാണ് പി സി ജോർജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചത്.സ്വന്തം മണ്ഡലമായ പൂഞ്ഞാർ ഉൾപ്പെടുന്ന പത്തനംതിട്ടയിൽ ഈ‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സീറ്റായിരുന്നു പ്രതിഫലം.എന്നാൽ എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ നേതാക്കളായ വെള്ളാപ്പള്ളി നടേശനും മകൻ തുഷാറും എതിർത്തതോടെ പി സി ജോർജിന് സീറ്റ് നിഷേധിക്കപ്പെട്ടു.കോൺഗ്രസ് നേതാവായ എ കെ ആന്റണിയുടെ മകനും അടുത്തിടെ ബിജെപിയിലെത്തിയതുമായ അനിൽ ആന്റണിയാണ് ഇവിടെ സ്ഥാനാർത്ഥിയായത്.ഇതോടെയാണ് പി സി ജോർജ് കോട്ടയം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ തുഷാറിനെതിരെ തിരിഞ്ഞത്.

കോട്ടയത്തെ എന്‍ഡിഎയുടെ പ്രചരണ രംഗത്ത് നിന്നും ജോര്‍ജിനെ പൂര്‍ണമായും ഒഴിവാക്കിയുമിരുന്നു.ഈ സാഹചര്യത്തിൽ പി സി ജോർജിന്റെ പ്രതികരണം ഗൗരവമായി തന്നെയാണ് ബിജെപി നേതൃത്വം കാണുന്നത്.കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു പി സി ജോർജിന്റെ പരിഹാസം. കോട്ടയത്ത് മാത്രമല്ല, പത്തനംതിട്ടയിലും ജോർജ് കാലുവാരുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version