Kerala
യുണൈറ്റഡ് ഇന്ത്യ പാർട്ടിയുടെ പിന്തുണ 20 മണ്ഡലങ്ങളിലും യു ഡി എഫിന്;കോട്ടയത്ത് ഫ്രാൻസിസ് ജോർജിനായി വനിതാ സ്ക്വാഡ്
കോട്ടയം :ആസന്നമായ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ യുണൈറ്റഡ് ഇന്ത്യ പാർട്ടിയുടെ പിന്തുണ യു ഡി എഫിന്.ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് പിന്തുണ സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത് .
സംസ്ഥാന നേതൃയോഗം നാഷണൽ പ്രസിഡന്റ് അജിത് കളപ്പുരക്കൽ ഉൽഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഷാജി സെബാസ്റ്റ്യൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് തോമസ്; മഹിളാ ഫ്രണ്ട് സംസ്ഥാന സെക്രെട്ടറി ലീലാമ്മ; പ്രശാന്ത് സി ആർ; മനോജ് അരുവിക്കുഴി എന്നിവർ സംസാരിച്ചു. കോട്ടയം പാർലിമെന്റ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനു വേണ്ടി 50 വനിതാ പ്രതിനിധികൽ അടങ്ങിയ സ്ക്വാഡിനെ രംഗത്തിറക്കുവാനും ജില്ലാ പ്രസിഡന്റ് സുലോചന കൊത്തലയെ ചുമതലപെടുത്തി.