Kerala
ഒടുവിൽ ജനം രാഷ്ട്രീയക്കാരെ ഉപേക്ഷിച്ചു;5 കോടി എസ്‌റ്റിമേറ്റിട്ട റോഡിന് 65 ലക്ഷത്തിനു ടാർ ചെയ്തു.മുഴുവൻ തുകയും ജനങ്ങൾ പിരിച്ചെടുത്തു
ഇടുക്കി :ഉപ്പുതറ പതിനഞ്ചുവർഷമാ യി തകർന്നുകിടന്ന പൊതു റോഡ് നാട്ടുകാർ പിരിവെടുത്ത് ടാർ ചെയ്തു. 65 ലക്ഷം രൂപാ സമാഹരിച്ച് അവർ മൂന്ന് കിലോ മീറ്റർ ടാർ ചെയ്യുകഴിഞ്ഞു. ബാക്കിയുള്ള 2.5 കിലോമീറ്ററിനായി 25 ലക്ഷം രൂപകൂടി പിരിക്കാനുള്ള ഈ നടപടികളും തുടങ്ങി ഇടുക്കി ജില്ലയിലെ ഉളുപ്പൂണി-മൂലമറ്റം കവല-ചോറ്റുപാററോഡാണ് നാട്ടുകാർ ടാർ ചെയ്യുന്നത് .
സർക്കാരിനും ത്രിതല പഞ്ചായത്തുകൾക്കും നിവേദനങ്ങളെഴുതി മടുത്തപ്പോഴാണ് നാട്ടുകാർ നേരിട്ടിറങ്ങിയത്. പണം പിരിക്കുക മാത്രമല്ല ശ്രമദാനമായി അവർ റോഡ് പണിയാനുമെത്തുന്നു. പ്രദേശവാസിയും കരാറുകാരനുമായ റിസോർട്ട് ഉടമ, ലാഭേച്ചയില്ലാതെ ടാറിങ് ജോലി ഏറ്റെടുത്തു. ഉളുപ്പൂണി അർദ്ധ നാരിശ്വര ക്ഷേത്രം പ്രസിഡന്റ് രാജിവ് രാമചന്ദ്രൻ്റെ മേൽനോട്ടത്തിലാണ് പണികൾ.
കാർഷിക മേഖലയുടെ നട്ടെല്ലാണ് ഉളുപ്പൂണി-മൂലമറ്റം കവല -ചോവപാറ റോഡ്. 600 കുടുംബ ങ്ങളും വിനോദസഞ്ചാരികളും ഉപയോഗിക്കുന്നതാണിത്. 5.6 കിലോമീറ്ററാണ് ദൂരമുള്ള ഈ റോഡ്.മൺപാതയായിരുന്ന റോഡ്. ഇടുക്കി പദ്ധതിയുടെ ഭാഗമായ കുട്ട്യാർ ടണലിൻ്റെ നിർമാണത്തി നായി 1980-കളിൽ കെ.എസ്.ഇ ബിയാണ് വീതികൂട്ടി ടാർ ചെയ്ത ൽ. 15 വർഷം കഴിഞ്ഞ് ഏലപ്പാറ പഞ്ചായത്തിന് കൈമാറി. ഒരുതവണ പഞ്ചായത്ത് അറ്റു കുറ്റപ്പണി നടത്തി. പിന്നീടാരും തി രിഞ്ഞുനോക്കിയില്ല നാട്ടുകാർ പലതവണ നിവേദനം നൽകിയെ ങ്കിലും ഫലമുണ്ടായില്ല. വിനോദ
കുന്ന് വ്യൂ പോയിൻറ്). ഇവിടെനി ന്നാൽ ഇടുക്കി, കുളമാവ് ഡാമുക ളുടെ കാഴ്ചകാണാം. അൻപതോ ളം റിസോർട്ടുകളും ഇവിടെയുണ്ട്. സ്കൂൾകുട്ടികളും, തോട്ടംതൊ ഴിലാളികളും അടക്കമുള്ളവർ പു റംലോകത്തെത്താൻ ഈ ദുർഘ ടപാത താണ്ടണം.
റോഡ് ടാർ ചെയ്യാൻ അഞ്ചു കോടി രൂപ വേണമെന്ന് കണ്ട തോടെ പഞ്ചായത്തും കൈമ ലർത്തി. അതിനിടെ, ടാറിങ്ങിന എം.എൽ.എ. 50 ലക്ഷം രൂപയും പഞ്ചായത്ത് 22 ലക്ഷം രൂപയും അനുവദിച്ചതാണ്. എന്നാൽ, എം.എൽ.എ. ഫണ്ട് വകമാറ്റി 600 മീറ്റർ കോൺക്രീറ്റ് ചെയ്തു. തുടർന്നാണ് നാട്ടുകാർ രംഗത്തിറങ്ങിയൽ.കേരളത്തിലെ തന്നെ നാട്ടുകാരുടെ സംഘ ശക്തിയാൽ തീരുന്ന റോഡാണിത്.കേരളത്തിന്റെ നന ഭാഗങ്ങളിൽ നിന്നും ഇപ്പോൾ അന്വേഷണം വരുന്നുണ്ട്.ഇതിന്റെ പ്രായോഗിക വശങ്ങൾ നാട്ടുകാർ ചോദിക്കുന്നവരോടൊക്കെ പറയുന്നുമുണ്ട്.നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തോടുമുള്ള പൊതു ജനങ്ങളുടെ പ്രതിഷേധമാണ് ഈ റോഡ് പണിയിലൂടെ നടപ്പാക്കിയത്.തൊട്ടടുത്ത ജില്ലയായ എറണാകുളത്ത് കിഴക്കമ്പലം പഞ്ചായത്തിലെ തനതായ രീതിയിലുള്ള റോഡ് നിർമ്മാണവും ജനങ്ങൾക്ക് ആവേശം പകരുന്നുണ്ട്.