Kerala
സ്കൂട്ടർ പെട്ടെന്ന് നിർത്തി;ടിപ്പർ ശരീരത്തിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചു
മാവേലിക്കര- ടിപ്പർ സ്കൂട്ടറിൽ ഇടിച്ച് വയോധികൻ മരിച്ചു. ഇന്ന് ഉച്ചക്ക് 12.30ന് പുതിയകാവിന് സമീപമാണ് അപകടം ഉണ്ടായത്. ചെറിയനാട് ചെറുവല്ലൂർ അമൃത വിഹാറിൽ ടി.പി.ശിവൻകുട്ടി (69) ആണ് മരിച്ചത്.
സ്കൂട്ടർ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നാലെ വന്ന ടിപ്പർ ഇടിച്ച് ശിവൻകുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഇയാളുടെ ശരീരത്തിലുടെ ടിപ്പർ കയറിയിറങ്ങി. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടിപ്പർ ഡ്രൈവർ സതീഷ് ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു.