Kerala

തിടനാട് ഗ്രാമപഞ്ചായത്തും മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയുടെ പങ്കാളിത്തത്തിലേയ്ക്ക്

Posted on

കോട്ടയം :തിടനാട് ഗ്രാമപഞ്ചായത്തും മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയുടെ പങ്കാളിത്തത്തിലേയ്ക്ക്. മുൻഗണന നിശ്ചയിച്ച ലൊക്കേഷനുകളിൽ പുതിയ മോഡൽ 6 റെയിൻ ഗേജുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക.

1) ചാണകക്കുളം (ചേറ്റുതോട്)
2) ഊട്ടുപാറ (നെടുഞ്ചേരി)
3) വല്യച്ചൻ മല (പാതാഴ)
4) കല്ലറങ്ങാട്
5) വലിയപാറ (അമ്പാറനിരപ്പേൽ)
6) ചൊള്ളമ്പുറം (തിടനാട് )

എന്നിവിടങ്ങളിലാണ് മഴമാപിനികൾ സ്ഥാപിക്കുക.MRRM തിടനാട് പഞ്ചായത്ത് ടീം ലീഡറായി  ടോമിച്ചൻ സ്കറിയ ഐക്കര പ്രവർത്തിക്കും. മനുഷ്യൻ കൈയേറിയത് “പുഴ” തിരിച്ച് പിടിക്കുമ്പോൾ അത് പുഴയ്ക്ക് തിരിച്ച് കൊടുക്കാൻ മനസ്സു കാണിച്ചാൽ പ്രളയം അതിൻ്റെ വഴിക്ക് പൊയ്ക്കൊള്ളും. കഴിഞ്ഞ 3 പ്രളയങ്ങൾക്ക് ശേഷം ദുരിതാശ്വാസവുമായി പ്രവർത്തിച്ചപ്പോൾ കണ്ടതിൽ നിന്ന് മനസ്സിലായത് ഇതാണ്. പ്രകൃതിയെ മനുഷ്യൻ്റെ വരുതിയിലാക്കാൻ ശ്രമിക്കാതിരുന്നാൽ അതായിരിക്കും മനുഷ്യന് നല്ലത് എന്നും യോഗത്തിൽ  പരിസ്ഥിതി പ്രവർത്തകർ അബ്വഹിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version