Politics
മാണിസാറിന്റെ മരണ ശേഷം രണ്ടിലയ്ക്ക് എൻഡോസൾഫാൻ അടിച്ചു;ഫ്രാൻസിസ് ജോർജിന് ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം പ്രഖ്യാപിച്ചു ജിൽസ് പെരിയപുറം
പിറവം :മാണിസാറിന്റെ മരണ ശേഷം രണ്ടിലേയ്ക്ക് എൻഡോസൾഫാൻ അടിച്ചെന്ന് ജിൽസ് പെരിയപുറം .അര നൂറ്റാണ്ടു കാലത്തോളം കെ എം മാണിയുമായി ആത്മബന്ധമുള്ള കുടുംബാംഗവും;പിറവം നഗരസഭയിലെ ആരോഗ്യ ക്ഷേമ കാര്യസമിതി ചെയർമാനുമായ ജിൽസ് പെരിയപുറമാണ് ഇന്നലെ യു ഡി എഫ് സ്ഥാനാർഥി അഡ്വ കെ ഫ്രാൻസിസ് ജോർജിന്റെ പിറവം മണ്ഡലത്തിലെ കാക്കയം പെരിയപുറത്തെ സ്വീകര യോഗത്തിൽ വച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ജോസ് കെ മാണി ഉൾപ്പെട്ട ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജ് വരുമ്പോൾ ജനകീയനായ ജിൽസ് പെരിയപുറം പ്രഖ്യാപിക്കുന്നതു ഫ്രാൻസിസ് ജോർജിന് ലക്ഷങ്ങളുടെ ഭൂരിപക്ഷമാണ്.പിറവം മണ്ഡലത്തിൽ ജനാധിപത്യ ശക്തികളുടെ തേരോട്ടത്തിൽ ഇപ്പോൾ തന്നെ രണ്ടില വാടിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പിൽ സിന്ധുമോൾ എന്ന സ്ഥാനാർത്ഥിയെ പിറവത്ത് കൊണ്ടുവന്നു മത്സരിപ്പിച്ചവർ ഇപ്പോൾ ഫ്രാൻസിസ് ജോർജിനെ ഇടുക്കി കാരനെന്നു ആക്ഷേപിക്കുന്നത് പിറവത്ത് ചിലവാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചക്കാമ്പുഴക്കാരൻ റോഷി അഗസ്റ്റിന് ഇടുക്കിയിൽ പോയി മത്സരിക്കാമെങ്കിൽ ഫ്രാൻസിസ് ജോർജിന് കോട്ടയത്ത് മത്സരിക്കുന്നതിൽ തെറ്റ് കണ്ടെത്തുന്നവർ ഞങ്ങൾ തൊട്ടതെന്തും വിശുദ്ധമാകുമെന്നു പറയുന്നത് പോലെയെന്നും കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരിന്റെ എന്തെങ്കിലുമൊരു ഫണ്ട് വാങ്ങി കൊണ്ടുവരാൻ കഴിയാതെ ഹൈമാസ്റ്റ് ലൈറ്റുകളും ;വെയിറ്റിങ് ഷെഡ്ഡുകളും സ്ഥാപിച്ചിട്ട് വികസന ഒപ്പാരി പാടുന്നത് കോട്ടയത്തിന്റെ വോട്ടർമാർ തിരിച്ചറിഞ്ഞെന്നും ജിൽസ് പെരിയപുറം പറഞ്ഞു,നിർണ്ണായകമായ ഈ തെരെഞ്ഞെടുപ്പിൽ തോൽക്കുന്നതോടെ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ എടുക്കാ ചരക്കായി ജോസ് കെ മാണി മാറുമെന്നും;ജോസ് ഗ്രൂപ്പ് ചീട്ട് കൊട്ടാരം പോലെ തകരുമെന്നും ജിൽസ് പെരിയപുറം പറഞ്ഞു .
സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് ,അനൂപ് ജേക്കബ് എം.എൽ.എ,മോൻസ് ജോസഫ് എം എൽ എ, അപു ജോൺ ജോസഫ്, ഷിബു തെക്കുമ്പുറം ,ജയകുമാർ കെ ആർ ,എ സി ജോസ് ,വിൽസൻ കെ ജോൺ ,രാജു പാലാ നിയ്ക്കൽ ,ജോണി അരിക്കാട്ടിൽ ,തോമസ് തടത്തിൽ , ജെയിംസ് മണക്കാട്ട്, ടോമി കടപ്പുറം എന്നിവർ പ്രസംഗിച്ചു.