Kerala
എന്റെ പിതാവിന്റെ അമ്മയുടെ അനുജത്തിയുടെ മകളാണ് ജോസ് കെ മാണിയുടെ ‘അമ്മ കുട്ടിയമ്മ;സുഖമില്ലാത്തതിനാൽ കാണുവാൻ പോയെന്ന് പി സി തോമസ്
കോട്ടയം :താൻ കേരള കോൺഗ്രസ് പാർട്ടി വിടുന്നു എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പി.സി. തോമസ്. ഫ്രാൻസിസ് ജോർജിനെ ‘ഓട്ടോറിക്ഷ’ ചിഹ്നത്തിൽ വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്ന് പി.സി. തോമസ് അഭ്യർത്ഥിച്ചു.
താനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമമിടാനായി കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പി.സി. തോമസ് നിലപാട് വ്യക്തമാക്കിയത്.
ഇന്നലെ പാലായിൽ കെ.എം മാണിയുടെ വീട്ടിൽ താൻ പോയത് അദ്ദേഹത്തിൻ്റെ ചരമ ദിനമാണെന്നതിനാലാണെന്നും, തൻ്റെ പിതാവ് പി.റ്റി. ചാക്കോയുടെ സഹോദരിയായ കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മ (പിതാവിന്റെ അമ്മയുടെ അനുജത്തിയുടെ മകൾ) തീർത്തും സുഖമില്ലാതിരിക്കുന്നതുകൊണ്ടാണെന്നതിനാൽ സന്ദർശിക്കുവാൻ പോയതാണെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണിയുടെ മാതാവാണ് എന്നുള്ളതിനാൽ, മറ്റെന്തോ രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് ഞാൻ പോയത് എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെട്ട പൂർണമായും തെറ്റാണെന്നും പി.സി തോമസ് പറഞ്ഞു.ജോസ് കെ. മാണി വീട്ടിൽ ഇല്ലെന്നും, കോട്ടയത്താണെന്നും അറിഞ്ഞുകൊണ്ടു തന്നെയാണ് പോയതെന്നും, മുമ്പ് പലവട്ടവും താൻ അവിടെ പോയിട്ടുണ്ടെന്നും പി.സി വ്യക്തമാക്കി.
പി.ജെ.ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഞാൻ തെരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിനു വേണ്ടി കഴിയുന്നത്ര പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും, ഒരു കാരണവശാലും മറ്റൊരു രാഷ്ട്രീയ ചിന്താഗതിയോ മാറ്റമോ തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.