Kerala
മീനച്ചിലാറ്റിൽ വിഷം കലക്കി മീൻ പിടിക്കുന്നതായി പരാതി ഉയർന്നു; കടവുകളിൽ മീൻ ചത്ത് പൊങ്ങുന്നു
പാലാ കളരിയാമ്മാക്കൽ ചെക്ക് ഡാമിലെ വെള്ളം എത്തി നിൽക്കുന്ന ഇല്ലത്ത് കടവ്, കടക്കയത്ത് കടവ്, മൂലയിൽ കടവ് എന്നിവിടങ്ങളിൽ മീൻ ചത്തുപൊങ്ങുന്നതായി മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ മീനച്ചിലാർ കാവൽഘടകം പാലാ യൂണിറ്റ് പ്രവർത്തകർ.
രാത്രി കാലങ്ങളിൽ വിഷം കലക്കി മീൻ പിടിക്കുന്നതാണ് ഇതിന് കാരണം. മുൻവർഷങ്ങളിലും ഇതേ രീതിയിൽ ഈ പ്രദേശത്ത് വിഷം കലർത്തി മീൻപിടിച്ചത് മൂലം മീനുകൾ ചത്തുപൊങ്ങുകയും ജലമലിനീകരണവും പരിസര മലിനീകരണവും ഉണ്ടാവുകയും ചെയ്തിരുന്നു.
വേനൽ രൂക്ഷമായ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ നടത്തുന്ന ഈ സാമൂഹിക വിരുദ്ധ പ്രവർത്തനത്തിനെതിരെ അടിയന്തിര നടപടി വേണമെന്ന് മീനച്ചിൽ നദീസംരക്ഷണസമിതി ആവശ്യപ്പെട്ടു.