Kerala

ഒടുവിൽ കോൺഗ്രസ് ഉള്ള കാര്യം പറഞ്ഞു യു ഡി എഫ് ചെയർമാനായി പ്രിൻസ് വേണ്ട; ഇ ജെ ആഗസ്തി മതി

Posted on

കോട്ടയം :ഒടുവിൽ കോൺഗ്രസിന് ഘടക കക്ഷിയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടേണ്ടി വന്നു.സജി മഞ്ഞക്കടമ്പിൽ പോയ ഒഴിവിൽ യു  ഡി എഫ് ചെയർമാനായി ഇ ജെ അഗസ്തിയെ യു  ഡി എഫ് നിയമിച്ചു.മോൻസ് ജോസഫ് നിർദ്ദേശിച്ച പ്രിൻസ് ലൂക്കോസിനെ വെട്ടിയാണ് ഇ ജെ അഗസ്തിയെ യു  ഡി എഫ് ചെയർമാൻ ആക്കിയിട്ടുള്ളത് .

കേരളാ കോൺഗ്രസിലെ ഗ്രൂപ്പ് വടം  വലി യു  ഡി എഫ് നു വിനയായി സാഹചര്യത്തിലാണ് ഇപ്പോൾ കോൺഗ്രസിന് ശക്തമായ നിലപാട് എടുക്കേണ്ടി വന്നത് .തെരെഞ്ഞെടുപ്പ് മൂർദ്ധന്യത്തിൽ വന്നപ്പോൾ സജി മഞ്ഞക്കടമ്പനെ പോലെയുള്ള ഒരു നേതാവിനെ മനഃപൂർവം എൽ ഡി എഫിന് കൊടുക്കേണ്ടിയിരുന്നില്ല എന്ന അഭിപ്രായമാണ് കോൺഗ്രസിനുള്ളത്.

ശക്തമായി വാദിച്ച് കോട്ടയം സീറ്റ് നേടിയത് ജോസഫ് വിഭാഗത്തിന് ഇപ്പോൾ ഫണ്ടുമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ .ഫണ്ടില്ലെങ്കിൽ എന്തിനു സീറ്റു പിടിച്ചു വാങ്ങിയെന്നും കോൺഗ്രസ് കേന്ദ്രങ്ങൾ ചോദിക്കുന്നു.ഏതായാലും യു  ഡിസ് എഫിന്റെ ഉറച്ച സീറ്റ് ജോസഫ് ഗ്രൂപ്പിലെ ഗ്രൂപ്പുകളി കാരണം ഇല്ലാതാക്കാൻ കോൺഗ്രസ് ഒരുക്കമല്ല ഇതാണ് ഇന്ന് കോട്ടയത്ത് നടന്ന യു  ഡി എഫ് നേതൃ തെരഞ്ഞെടുപ്പിലെ സാരാംശം.പ്രസ്താവനയുമായി ചെന്ന പല യു  ഡി എഫ് സംഘത്തോടും വോട്ടർമാർ ചോദിയ്ക്കാൻ തുടങ്ങി,ഞങ്ങടെ വോട്ട്  നിങ്ങൾക്കാ ..പക്ഷെ പോസ്റ്ററും  ;ബാനറും ഒന്നും കാണാനില്ലല്ലോ അതെന്താ ,,?ഈ ചോദ്യത്തിന് മുന്നിൽ പല സംഘങ്ങളും വ്യക്തമായ ഉത്തരം നൽകുന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version