Kerala

ടെലിവിഷൻ ചാനലുകൾ പ്രാദേശിക തലത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് സംവാദപരിപാടികൾക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി വേണം

Posted on

 

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പൊതുജനങ്ങളെ ഉൾപ്പെടുത്തി ടെലിവിഷൻ ചാനലുകൾ പ്രാദേശികസ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന രാഷ്ട്രീയസംവാദപരിപാടികൾക്കു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി വേണമെന്നും ആൾക്കൂട്ട നിയന്ത്രണം ഉറപ്പാക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആ പ്രദേശങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി ക്രമസമാധാനം ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദേശം നൽകി.

ചിത്രം :പ്രതീകാത്മകം 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version