Kerala
തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി തുഴയെറിയും
എടത്വാ : നെഹ്റു ട്രോഫി ഉൾപ്പെടെ സി.ബി.എൽ മത്സരങ്ങൾക്കായി തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈന കരി തുഴയെറിയും. ഇത് സംബന്ധിച്ച് ഉള്ള ധാരണ പത്രം ഒപ്പുവെച്ചതായി പ്രസിഡന്റ് ഷിനു എസ് പിള്ള അറിയിച്ചു. സമിതി വർക്കിംഗ് പ്രസിഡന്റ് ജോമോൻ ചക്കാലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തലവടി ചുണ്ടൻ വള്ളം ശില്പി സാബു നാരായണൻ ആചാരി ഉദ്ഘാടനംചെയ്തു.ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ ട്രഷറാർ അരുൺ പുന്നശ്ശേരിൽ യുബിസി കൈനകരി ടീം പ്രസിഡന്റ് സുനിൽ പത്മനാഭന്, സെക്രട്ടറി സജിമോൻ വടക്കേചാവറ എന്നിവർ ചേർന്ന് ഒപ്പു വെച്ചു.
വൈസ് പ്രസിഡന്റുമാരായ കെ ആർ ഗോപകുമാർ, പ്രിൻസ് പാലത്തിങ്കൽ എന്നിവർ, മീഡിയ കോർഡിനേറ്റർമാരായ അജിത്ത് പിഷാരത്ത്,ഡോ.ജോൺസൺ വി.ഇടിക്കുള, ജോജി ജെ വയലപ്പള്ളി, അനിൽ കുമാർ കുന്നംപള്ളിൽ, ഗോകുൽ, ജേക്കബ് നീരേറ്റുപുറം, തോമസ്കുട്ടി ചാലുങ്കൽ, ജെറി മാമൂട്ടിൽ , ഷിനു ദാമോദരന്‍ , ഏബ്രഹാം ഫിലിപ്പോസ്, യു.ബി.സി. കൈനകരി ടീം രക്ഷാധികാരി കെ.എ പ്രമോദ് ,ലീഡിങ് ക്യാപ്റ്റൻ രാഹുൽ പ്രകാശ്, ക്യാപ്റ്റൻ പത്മകുമാര്‍ പുത്തൻപറമ്പിൽ, സൈ ജോചോപ്പൻ മംഗലശ്ശേരി എന്നിവർ പ്രസംഗിച്ചു.
2023 ജനുവരി 1ന് നീരണിഞ്ഞ തലവടി ചുണ്ടൻ വള്ളം കഴിഞ്ഞ സീസണിൽകന്നി അങ്കത്തിലൂടെ മികച്ച പ്രകടനം നടത്തി ജലോത്സവ ലോകത്ത് ആവേശമായി മാറിയിരുന്നു.