Kerala
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിക്ക് അനുമതി നല്കി ഡല്‍ഹി പൊലീസ്
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിക്ക് അനുമതി നല്കി ഡല്‍ഹി പൊലീസ്. മറ്റന്നാള്‍ രാംലീല മൈതാനിയില്‍ റാലി നടത്താനാണ് അനുമതി. ഇന്ത്യാ സഖ്യത്തിലെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും പൊലീസില്‍ നിന്നും റാലിക്ക് അനുമതി കിട്ടിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കല്‍പ്പന സോറന്, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും.
മാര്‍ച്ച് 21നാണ് കെജ്രിവാളിനെ എന്ഫോഴ്സ്മെന്ര് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 28 വരെയാണ് വിശദമായ ചോദ്യം ചെയ്യലിന് ഡല്‍ഹി ഹൈക്കോടതി കെജ്രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്. ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് കെജ്രിവാള് നല്കിയ ഹര്‍ജി ബുധനാഴ്ച്ച ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഹര്‍ജി അംഗീകരിക്കാത്ത കോടതി ഇഡിക്ക് മറുപടി നല്കാന് അടുത്ത മാസം രണ്ട് വരെ കോടതി സാവകാശം നല്കി. ഹര്‍ജി ഏപ്രില്‍ മൂന്നിന് പരിഗണിക്കും. അറസ്റ്റും തുടര്‍ന്നുള്ള ഇഡി റിമാന്‍ഡും നിയമവിരുദ്ധമായതിനാല്‍ ഉടന്‍ ജാമ്യം അനുവദിക്കണമെന്നാണ് അരവിന്ദ് കെജ്രിവാള് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.