Kerala
പയ്യാനിത്തോട്ടം പള്ളിയിൽ ദുഖവെള്ളിയാചരണം നടത്തി
പൂഞ്ഞാർ :പയ്യാനിത്തോട്ടം : വി. അൽഫോൻസാ പള്ളിയിൽ നടന്ന ദു:ഖവെള്ളിയുടെ തിരുക്കർമ്മങ്ങൾക്ക് റവ.ഫാ ജോർജ് വരകുകാലാപറമ്പിൽ വികാരി റവ. ഫാ തോമസ് കുറ്റിക്കാട്ട് എന്നിവർ നേതൃത്വം നൽകി.
പയ്യാനിത്തോട്ടം ടൗൺ ചുറ്റി നടന്ന കുരിശിൻ്റെ വഴിക്ക് ശേഷം നേർച്ചക്കഞ്ഞി വിതരണം നടന്നു.എ.കെ.സി.സി യുടെ ആഭിമുഖ്യത്തിൽ പാനവായനയും നടന്നു. പ്രസിഡൻ്റ് ലിബിൻ കല്ലാറ്റ്, സിനോബി വട്ടോത്ത്, എന്നിവർ നേതൃത്വം നൽകി.