Kerala
കുവൈറ്റിലെ സീറോ മലബാർ സഭ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നോമ്പുകാല സമാപനത്തിന്റെ ഭാഗമായി പ്രത്യേക പ്രാർത്ഥനാ സുശ്രൂഷകൾ നടത്തി
കുവൈറ്റിലെ സീറോ മലബാർ സഭ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നോമ്പുകാല സമാപനത്തിന്റെ ഭാഗമായി പ്രത്യേക പ്രാർത്ഥനാ സുശ്രൂഷകൾ നടത്തി.ഇതോടനുബന്ധിച്ച് നടന്ന കുരിശിന്റെ വഴിയിലും കഞ്ഞി നേർച്ചയിലും നൂറ് കണക്കിന് വിശ്വാസികൾ പങ്കുചേർന്നു
പാലാ രൂപത വൈദികനായ ഫാദർ ജീവൻ കദളിക്കാട്ടിൽ നോയമ്പുകാല സന്ദേശം നൽകി.പ്രാർത്ഥനാ സുശ്രൂഷകൾക്കും കഞ്ഞി നേർച്ചയ്ക്കും ആന്റോ മാത്യു കുമ്പിളിമൂട്ടിൽ, മാത്യു ജോസ്, പോൾ ചാക്കോ പായിക്കാട്ട്, , സുനിൽ പി സി, ബിനോയ് വർഗീസ്, അനൂപ്, ജേക്കബ് ആൻറണി, ബെന്നി പുത്തൻ, മരീന ജോസഫ്, സുനിൽ വെളിയത്ത് മാലി, ജയ്സൺ പെരേപ്പാടൻ , ജോസഫ് മൈക്കിൾ, മാർട്ടിൻ എന്നിവർ നേതൃത്വം നൽകി