Kerala
ജല സംരക്ഷണത്തെ പറ്റി ചിന്തിക്കാൻ വേനൽക്കാല ജല വിചാരവും ആറ്റ് വട്ടവും നടത്തി
ഈരാറ്റുപേട്ട :സഫലം 55 പ്ളസ്സും മീനച്ചിൽ നദീ സംരക്ഷണ സമിതിയും മീനച്ചിലാർ പുനർജനിയും സംയുക്തമായി വേനൽക്കാല ജല വിചാരങ്ങൾ എന്ന പരിപാടി നടത്തി.ജല സംരക്ഷണത്തിന് വേണ്ടി കൂട്ടായ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.ഈരാറ്റുപേട്ട വീഡൻ സെൻ്ററിൽ നടന്ന ചടങ്ങിൽ
ജോസഫ് എം വീഡൻ അധ്യക്ഷത വഹിച്ചു.
ഡോ.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വി. എം.അബ്ദുള്ള ഖാൻ, എബി പൂണ്ടിക്കുളം, സാബു എബ്രഹാം, ഫിലിപ്പ് മഠത്തിൽ, മജു പുത്തങ്കണ്ടം,ജോഷി താന്നിക്കൽ, ബിനു പെരുമന,ടോമിച്ചൻ സ്കറിയ,സുഷമ രവീന്ദ്രൻ, എം. ജി.രവി എന്നിവർ പ്രസംഗിച്ചു.തുടർന്ന് അരുവിത്തുറ കോളജ് കടവിലെത്തി അംഗങ്ങൾ ആറ്റ് വട്ടം കൂടി.