Kerala

പഠന മികവിൻ്റെ പഠനോത്സവം പാലയ്ക്കൽത്തകിടി സർക്കാർ സ്കൂളിൽ

Posted on

സമഗ്ര ശിക്ഷ കേരളയുടെ പത്തനംതിട്ട ജില്ലാ തല പഠനോത്സവമാണ് പാലയ്ക്കൽത്തകിടി സെൻ്റ് മേരീസ് ഹൈസ്കൂളിൽ വെച്ച് നടത്തിയത്. ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ പ്രദർശനം ഏറെ ശ്രദ്ധേയമായി. കുട്ടികൾ തന്നെ നിർമ്മിച്ച വസ്തുക്കൾ ഈ പ്രദർശനത്തിൽ ശ്രദ്ധേയമായി. കുട്ടികളുടെ കഴിവ് മനസ്സിലാക്കാൻ സജിത്ര പാഠപുസ്തകത്തിലെ പ്രദർശനമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നതെന്ന് അദ്ധ്യാപിക നിമ്മി പറഞ്ഞു. കുട്ടികൾ തന്നെ നിർമ്മിച്ച മുത്തുമാലകൾ, കമ്മലുകൾ പ്രദർശനത്തിൻ്റെ ശ്രദ്ധ വളരെയേറെ ആകർഷിച്ചു.

ചിരട്ടയിൽ തീർത്ത കരകൗശല വസ്തുകൾ, നൂലിൽ നെയ്ത ആകർഷണവസ്തുകൾ, വിവിധ നിറത്തിലും വർണ്ണത്തിലും എംബ്രോയിഡറികൾ ഇവ പ്രദർശനത്തിൻ്റെ ആകർഷണങ്ങളായി. കഴിഞ്ഞ ഒരു വർഷകാലമായി പാഠ്യ പാഠ്യേതേര വിഷയങ്ങളിൽ കുട്ടികൾ പഠിച്ചത് സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നതെന്ന് അദ്ധ്യാപകരായ റിയാ ജോണും ഷമീനയും പറഞ്ഞു. കുട്ടികൾ തന്നെ കണങ്കിലും ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും തീർച്ച പോസ്റ്ററുകൾ അറിവ് പ്രധാനം ചെയ്യുന്നതായി മാറി.

സയൻസ് ക്ലാസുകളുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ച മനുഷ്യ ശരീരത്തിൻ്റെ ഘടന വിവരണം ചെയ്യുന്ന മോഡുകൾ പ്രദർശനത്തിൻ്റെ മറ്റൊരു ആകർഷണമായി മാറി. ഇത് കൂടാതെ കുഞ്ഞു കുട്ടികൾ അവരുടെ വളർന്ന് വരുന്ന ബുദ്ധിയ്ക്ക് അനുസരിച്ചുള്ള രചനകളും പ്രദർശനത്തിന് മിഴിവേകി. പഠനോത്സവത്തിനായി പാലയ്ക്കൽത്തകിടി സ്കൂളിനെ തെരഞ്ഞെടുത്തതിൽ അദ്ധ്യാപകരും രക്ഷകർത്താക്കളും ഏറെ സന്തോഷത്തിലുമായിരുന്നു. ഇത് പി ടി എ പ്രസിഡൻ്റ് എസ് വി സുബിൻ മറച്ചുവെച്ചതുമില്ല. പ്രദർശനത്തിന് ഹെഡ്മാസ്റ്റർ ലിജുകുമാർ , ബി ആർ സി ജില്ലാ കോ-ഓഡിനേറ്റർ ലെജു പി തോമസ് , പ്രോഗ്രാം ഓഫിസർ എ കെ പ്രകാശ് ,ബി ആർ സി കോ-ഓഡിനേറ്റർ ജാസ്മിൻ , പി ടി എ പ്രസിഡൻ്റ് എസ് വി സുബിൻ , അദ്ധ്യാപകരായ ഷെമീന എസ് , റിയാ ജോൺ , നിഥിൻ ഹരി , സുജ , ശ്യാമ , നിമ്മി എച്ച് എ, ജിഷാ രജനി സി ആർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version