Kerala
ഇലക്ടറൽ ബോണ്ട് കോഴയിൽ ബിജെപിയും ,കോൺഗ്രസും ഒരേ തൂവൽ പക്ഷികളാണന്നു മുഖ്യമന്ത്രി പിണറായി വിജയൻ
കോതമംഗലം :കോൺഗ്രസും ബിജെപിയും അഴിമതിയുടെ കാര്യത്തിൽ ഒരേ നയമാണ് സ്വീകരിക്കുന്നത്.ഇ ഡി യെ പേടിച്ച് ബി ജെ പി യെ പ്രതിരോധിക്കാൻ ഇവർക്ക് ശേഷിയില്ല. നാടിൻ്റെ നിലനിൽപ്പോ , വികസനമോ ബിജെപി- കോൺഗ്രസ് സംഖ്യത്തിന് പ്രശ്നമില്ല, പൗരത്വ ഭേദഗതി നിയമം കോൺഗ്രസിന് ഇരട്ടത്താപ്പ് നയമാണന്നും ,ഇലക്ടറൽ ബോണ്ട് കോഴയിൽ ബിജെപിയും ,കോണഗ്രസും ഒരേ തൂവൽ പക്ഷികളാണന്നു മുഖ്യമന്ത്രി പിണറായി പറഞ്ഞു.
ഇടുക്കി ലോകസഭ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്‌സ് ജോർജിൻ്റെ പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി കോതമംഗലത്ത് സംസാരിക്കുകയായിരുന്നു.
സിപിഐ താലൂക്ക് സെക്രട്ടറി പി ടി ബെന്നി അധ്യക്ഷനായി.എൽഡിഎഫ് നേതാക്കളായ എസ് സതീഷ് ,ആർ അനിൽ കുമാർ ,പി ആർ മുരളീധരൻ
ആൻ്റണി ജോൺ എംഎൽഎ ,ഇ കെ ശിവൻ ,കെ എ ജോയി ,ഷാജി മുഹമ്മദ് ,എ എ അൻഷാദ് ,ജോണി നെല്ലൂർ ,എം വി മാണി ,ഡോ.വിജയൻ നങ്ങേലിൽ,പി കെ രാജേഷ്,ടോമി ജോസഫ് ,മനോജ് ഗോപി , അഡ്വ. പോൾ മുണ്ടയ്ക്കൻ, തോമസ് തോമ്പ്രയിൽ , ബേബി പൗലോസ് ,സാജൻ അമ്പാട്ട് ,ഷാജി പീച്ചക്കര ,ഇ കെ സേവ്യർ എന്നീ എൽ ഡി എഫ് നേതാക്കൾ പങ്കെടുത്തു.