Kottayam
പാവപ്പെട്ട ഞങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരണോ നഗരസഭാ അധികാരികളെ,,?ഞങ്ങടെ പണം തരാതെ വോട്ട് ചോദിച്ചു വരേണ്ടെന്ന് വീട്ടമ്മമാർ
പാലാ:പാലായിലെ 200 ഓളം വീട്ടമ്മമാർ ഇന്ന് പ്രതിഷേധത്തിന്റെ പാതയിലാണ്.തൊഴിലുറപ്പ് ജോലികൾ ചെയ്യിച്ചിട്ട് പണം ഇല്ലെന്നു പറഞ്ഞു കൈ കഴുകുകയാണ് പാലാ മുൻസിപ്പൽ അധികാരികൾ.സാധന സാമഗ്രികൾക്കു തീ പിടിച്ച വിലയുള്ളപ്പോൾ ഉള്ള കാശു കൂടി തരില്ലെന്ന് പറഞ്ഞാൽ ഞങ്ങൾ എന്ത് ചെയ്യും 50 ഓളം വരുന്ന വീട്ടമ്മമാരാണ് ഇന്ന് തങ്ങളുടെ കൂലി ലഭ്യമാക്കണമെന്ന ആവശ്യവുമായി പാലാ നഗരസഭയിൽ എത്തിയത്.മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ നേതാക്കന്മാരോടൊപ്പം പര്യടനത്തിന് പോയിരിക്കുന്നു എന്നറിഞ്ഞ വീട്ടമ്മമാർ സെക്രട്ടറിയുടെ ആഫീസിലെത്തി തങ്ങളുടെ ദുരിത ജീവിതം വിവരിച്ചു.
കഴിഞ്ഞ ആര് മാസമായി 120 ഓളം ജോലിക്കുള്ള പണമാണ് ഇന്ന് തരാം നാളെ തരാം എന്ന് പറഞ്ഞു ഞങ്ങളെ നടത്തിക്കുന്നത് .ഇനിയും വയ്യ ഈ നടപ്പ് .ഞങ്ങളുടെ പണിക്കാശു താരത്തെ വോട്ടു ചെയ്യുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്നു ഒരു വീട്ടമ്മ പറഞ്ഞു .അധികാരികളുടെ ആര്ഭാടത്തിനു പണമുണ്ട് പക്ഷെ ഞങ്ങൾക്ക് തരാൻ പണമില്ല ഇതെന്തു ന്യായമാണെന്ന് വീട്ടമ്മമാർ പരിതപിക്കുന്നു .ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പഠനം വരെ മുടങ്ങുന്ന അവസ്ഥയിലാണ് ..ഞങ്ങളും മാസം നല്ലൊരു തുക മരുന്നിനായി ചിലവിടുന്നുണ്ട് .ഞങ്ങടെ രോഗത്തിന് പോലും മരുന്ന് വാങ്ങാൻ കാശില്ലാതെ ഞങ്ങൾ വിഷമിക്കുകയാണെന്നു വീട്ടമ്മമാർ ഒരേ സ്വരത്തിൽ കോട്ടയം മീഡിയയോട് പറഞ്ഞു .
സെക്രട്ടറിയുടെ അഭാവത്തിൽ പകരം ചാർജുള്ള അസിസ്റ്റൻഡ് എഞ്ചിനീയർ സിയാദിനോടാണ് വീട്ടമ്മമാർ പരാതി പറഞ്ഞത്,നിങ്ങളുടെ എല്ലാവരുടെയും കാര്യങ്ങൾ അധികാരികളിൽ എത്തിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ;ഇക്കാര്യത്തിൽ അനുഭവ പൂർണ്ണമായ നടപടികൾ സ്വീകരിക്കുമെന്നും സിയാദ് വീട്ടമ്മമാരോട് പറഞ്ഞു.കൗൺസിലർമാരായ പ്രൊഫസർ സതീഷ് ചൊള്ളാനി;മായാ രാഹുൽ;സിജി ടോണി;ജോസ് എഡേട്ട് തുടങ്ങിയവർ വീട്ടമ്മമാരുടെ സമരത്തിന് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.