Crime

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി

Posted on

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. കടുത്തുരുത്തി മാഞ്ഞൂര്‍ സൌത്ത് ഹൈസ്കൂള്‍ ഭാഗത്ത് ആശാരിപറമ്പില്‍ വീട്ടില്‍ മണികുഞ്ഞ് എന്നു വിളിക്കുന്ന അജിത്ത് കുമാര്‍ (33), കടുത്തുരുത്തി മുട്ടുചിറ കുരിശുംമൂട് ഭാഗത്ത് അനന്തു പ്രദീപ് (24) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇരുവരെയും ഒന്‍പതു മാസത്തേക്കാണ് നാട് കടത്തിയത് .അജിത്ത് കുമാറിന് കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നീ സ്റ്റേഷനുകളില്‍ അടിപിടി, അക്രമം, കൊലപാതകശ്രമം, വിശ്വാസവഞ്ചന, തീവെയ്പ് തുടങ്ങിയ കേസുകളും, അനന്തു പ്രദീപിന് കടുത്തുരുത്തി, കുറവിലങ്ങാട്, തൃശ്ശൂര്‍ ജില്ലയിലെ ആളൂര്‍ എന്നീ സ്റ്റേഷനുകളില്‍ അടിപിടി, അക്രമം,

തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version