Kerala
ചത്ത കടുവയുടെ ആമാശയത്തിൽ മുള്ളൻ പന്നിയുടെ മുള്ള്;അതാകാം മരണ കാരണമെന്ന് വനം വകുപ്പ്
കണ്ണൂർ: അടയ്ക്കാത്തോട് നിന്ന് പിടികൂടിയ കടുവയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്. മരണ കാരണം ആമാശയത്തിലും ആന്തരികാവയവങ്ങളിലുമുണ്ടായ മുറിവെന്നാണ് പ്രാഥമിക നിഗമനം.
കടുവയുടെ വയറ്റിൽ നിന്ന് മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ആമാശയത്തിൽ മുറിവുണ്ടായത് മുള്ളൻ പന്നിയുടെ മുള്ളുകളേറ്റാവാമെന്ന് വനംവകുപ്പ് അറിയിച്ചു. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ലിസ്റ്റിലില്ലാത്ത കടുവയാണ് ചത്തത്.
ജഡം സംസ്കരിച്ചു. കഴിഞ്ഞ ദിവസമാണ് കേളകം അടക്കാത്തോട് നിന്ന് പിടികൂടിയ കടുവ ചത്തത്. മയക്കുവെടി വെച്ച് പിടികൂടിയ കടുവ കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചപ്പോഴേ ക്ഷീണിതനായിരുന്നു.