Kerala

കേരളാ ബ്ലാസ്റ്റേഴ്‌സ് എന്റെ ചങ്ക്;ഞാൻ കേരളം വിടാൻ ആലോചിച്ചിട്ടില്ല:ഇവാൻ വുകമനോവിച്ച്

Posted on

കൊച്ചി: പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും കേരള ബ്ലാസ്റ്റേഴ്സ് വിടാൻ താൻ ആഗ്രഹിക്കുന്നില്ലായെന്നും പരിശീലകൻ ഇവാൻ വുകമനോവിച്ച്‌.ലോകത്ത് ഇതുപോലൊരു ക്ലബിനേയും ആരാധകരെയും ഞാൻ കണ്ടിട്ടില്ലെന്നും ഇവാൻ കൂട്ടിച്ചേർത്തു.കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന് ഇവാൻ ക്ലബ് വിടുന്നതിനെക്കുറിച്ച്‌ അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. എന്നാല്‍ ക്ലബ് വിടുന്നതിനെക്കുറിച്ച്‌ ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ക്ലബ്ബിന്റെ ഭാവി പരിപാടികളെ കുറിച്ചാണ് ഇപ്പോള്‍ ആലോചനയെന്നും ഇവാൻ പറഞ്ഞു.

“എല്ലാം അഭ്യൂഹങ്ങളാണ്. വ്യാജ വാർത്തകള്‍ മാത്രം. ഞാൻ ഈ ക്ലബ്ബിനെ ഏറെ ഇഷ്ടപ്പെടുന്നു.കേരളത്തിന് എൻ്റെ ഹൃദയത്തിലാണ് ഇടം അങ്ങനെയുള്ളപ്പോള്‍ ഞാൻ എന്തിന് ഈ ക്ലബ്ബ് വിടണം”- ഇവാൻ ചോദിച്ചു.

ടീമിന്റെ പ്രകടനങ്ങളില്‍ ഞാൻ സംതൃപ്തനാണ്.പരിക്കാണ് നമുക്ക് വിനയായത്.അതിനാൽ തന്നെ വരുംകാലത്ത് ടീമിനെ മെച്ചപ്പെടുത്തുന്നതിനുള്ള പ്ലാനിങ്ങില്‍ ആണ് താനെന്നും ഇവാൻ വുകമനോവിച്ച്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version