Kerala
യു.ഡി.എഫ് പ്രവർത്തകർ ചോരയും നീരും നൽകി മികച്ച ഭൂരിപക്ഷത്തിന് വിജയിപ്പിച്ചിട്ടും മറുകണ്ടം ചാടിയവർക്കുള്ള ചുട്ട മറുപടിയായിരിക്കും ഈ തിരഞ്ഞെടുപ്പ്.,അനൂപ് ജേക്കബ്ബ്
പിറവം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രവർത്തകർ ചോരയും നീരും നൽകി മികച്ച ഭൂരിപക്ഷത്തിന് വിജയിപ്പിച്ചിട്ടും മറുകണ്ടം ചാടിയവർക്കുള്ള ചുട്ട മറുപടിയായിരിക്കും ഈ തിരഞ്ഞെടുപ്പ്.ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ പ്രതിഷേധം ഈ തിരഞ്ഞെടുപ്പിൽ ആഞ്ഞടിക്കും:യു ഡി എഫ് പിറവം നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനൂപ് ജേക്കബ് എം എൽ എ. ഫ്രാൻസിസ് ജോർജ്ജിന് ഏറ്റവും ഉയർന്ന ഭൂരിപക്ഷം പിറവം സമ്മാനിക്കുമെന്നും അനൂപ് ജേക്കബ്ബ് കൂട്ടിച്ചേർത്തു.
യു.ഡി എഫ് ചെയർമാൻ കെ.ആർ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽഎ , കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.ജെ പൗലോസ്, വി.പി സജീന്ദ്രൻ ,ജനറൽ സെക്രട്ടറി എസ്. അശോകൻ , ജയ്സൺ ജോസഫ്, പി.സി തോമസ് , റോയി കെ. പൗലോസ്, സലിം പി മാത്യു, ഷിബു തെക്കും പുറം, അപു ജോൺ ജോസഫ്, ഐ.കെ രാജു, തുടങ്ങിയവർ പ്രസംഗിച്ചു