Kottayam
പാലാ മരിയൻ ജംക്‌ഷൻ, പുലയന്നൂർ ഭാഗത്ത് റോഡിൽ വൺവേ സംവിധാനം നിലവിൽ വന്നു
പാലാ . ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേ യിൽ മരിയൻ – പുലയന്നൂർ റോഡിൽ വൺ വേ ഏർപ്പെടുത്താൻ ഗതാഗത ഉപദേശക സമിതി യോഗം തീരുമാനപ്രകാരം. വൺവേ സംവിധാനം നിലവിൽ വന്നു. നഗരസഭാധ്യക്ഷൻ ഷാജു വി.തുരുത്തൻ, ബൈജു കൊല്ലംപറമ്പിൽ,മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് മീനഭവൻ ; ജിമ്മി ജോസഫ്,RDO കെ.പി ദീപാ, DYSP -V Lസദൻ, Cl ജോബിൻ ആൻറണി, SI Kബിനു ട്രാഫിക് SI അശോകൻ, PWD AE അനു, നഗരസഭാജീവനക്കാർ, സിവിൽ പോലീസ് ഓഫീസർമാർ തുടങ്ങിയവർ പുതിയ സംവിധാനത്തിനായി താത്കാലിക ബാരിക്കേഡുകളും, ബോർഡുകളും സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. ഉച്ചമുതർ മുതൽ ഗതാ ഗത പരിഷ്കാരങ്ങൾ നിലവിൽ വന്നു.
പാലാ ഭാഗത്തു നിന്ന് കോട്ടയം ഭാഗത്തെ ക്കു പോകുന്ന വാഹനങ്ങൾ ഹൈവേ വഴിയാ ണ് പോകേണ്ടത്. കോട്ടയം ഭാഗത്തു നിന്ന് പാലായ്ക്കു വരുന്ന വാഹനങ്ങൾ പുലിയ ന്നൂർ കാണിക്ക മണ്ഡപത്തിനു സമീപത്തു നി ന്ന് മരിയൻ ജംക്‌ഷൻ വഴി എസ്എച്ച് ഹോ സം ലിനു സമീപത്തെത്തി ഹൈവേയിൽ പ്രവേശിക്കണം.
സമാന്തര റോഡിലൂടെ വരുന്ന വാഹന ങ്ങൾ മരിയൻ ജംക്‌ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് എസ്‌എച്ച് ഹോസ്‌റ്റലിനു സമീപമെ ന്നും ത്തി വലത്തോട്ട് തിരിഞ്ഞ് കോട്ടയം ഭാഗത്തേ ക്കു പോകണം. പാലാ ഭാഗത്തു നിന്നും മരിയൻ സെൻ്ററിലേക്കു വരുന്ന വാഹനങ്ങൾ ഹൈവേ വഴിയെത്തി പുലിയന്നൂർ പാലത്തി നു മുൻപായി തിരിയേണ്ടതാണ്.
പുലിയന്നൂർ അമ്പലം ഭാഗത്തു നിന്ന് കോ ട്ടയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഇടത്തു വശത്തേക്കു തിരിഞ്ഞ് എസ്.എച്ച്
ഹോസ്‌റ്റൽ ജംക്‌ഷനിലെത്തി ഹൈവേയിൽ പ്രവേശിച്ച് കടന്നു പോകണം. പാലാ ഭാഗത്തു നിന്ന് പുലിയന്നൂർ അമ്പലം ഭാഗത്തേക്കു പോ കുന്ന വാഹനങ്ങൾ കാണിയ്ക്ക മണ്ഡപത്തി നു സമീപത്തു നിന്ന് വലത്തോട്ട് തിരിഞ്ഞ് പോകണം.
കോട്ടയം ഭാഗത്തു നിന്ന് പാലാ ഭാഗത്തേ ക്കു വരുന്ന ബസുകൾ അരുണാപുരം പിഡ ബ്ലഡി റസ്‌റ്റ് ഹൗസിനു സമീപം നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യ ണം. പാലാ ഭാഗത്തു നിന്ന് വരുന്ന ബസുകൾ പുലിയന്നൂർ കാണിക്ക മണ്ഡപത്തിനു സമീപ മുള്ള സ്‌റ്റോപ്പിലും നിർത്തി യാത്രക്കാരെ കയ റ്റുകയും ഇറക്കുകയും ചെയ്യണം. വരും ദിവങ്ങൾ പുതിയ ക്രമീകരണങ്ങൾ നിരീക്ഷിച്ച് ആവശ്യമായ മാറ്റങ്ങൾ തീരുമാനിച്ച് സ്ഥിരം ബാരിക്കേഡുകളും, ബോർഡുകളും സ്ഥാപിക്കുമെന്ന് നഗരസഭാ ചെയർമാനും, ആർ ഡി ഒ യും ,ഡി വൈ എസ് പിയും അറിയിച്ചു.