Kerala
റബ്ബറിന് അന്താരാഷ്ട്രവിലക്ക് ആനുപാതികമായ വില ഇന്ത്യയിൽ ലഭ്യമാകണം -മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്‌സ് അസോസിയേഷൻ
കോട്ടയം :അന്താരാഷ്ട്ര മാർക്കറ്റിൽ റബ്ബറിന് 224 രൂപ വിലയായപ്പോൾ ഇന്ത്യൻ മാർക്കറ്റിലെ കൂടിയ വില ഷീറ്റ് റബ്ബർ RSS 4 177 രൂപയാണ് ആയിരിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ അന്താരാഷ്ട്ര വിലക്ക് ആനുപാതികമായ വില ഇന്ത്യയിലും ലഭ്യമാക്കുവാൻ വേണ്ട നടപടി സർക്കാരും റബ്ബർ ബോർഡും ചേർന്ന് സ്വീകരിക്കണമെന്ന്
മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സോജൻ തറപ്പേലിന്റെ അധ്യക്ഷതയിൽ കൂടിയയോഗത്തിൽ ആവശ്യപ്പെട്ടു. ജോസ്കുട്ടി പൂവേലിൽ, P. M മാത്യു ചോലിക്കര, സിബി V. A, ഗിൽബി നെച്ചിക്കാട്ട്, സുരിൻ പൂവത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.