Kerala
പൗരത്വ നിയമത്തിനെതിരെ ഈരാറ്റുപേട്ട ടൗണിൽ പ്രതിഷേധവുമായി യൂത്ത് ലീഗ്
കോട്ടയം :ഈരാറ്റുപേട്ട ടൗണിൽ മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമ വിജ്ഞാപനത്തിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു.
നഗരസഭ യൂത്ത് ലീഗ് കമ്മിറ്റി നേതൃത്വത്തിൽ നടന്ന ഫ്രീഡം മാർച്ചിൽ നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. സെൻട്രൽ ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എ മാഹിൻ യോഗം ഉദ്ഘാ ട നം ചെയ്തു. അഡ്വ.വി.പി.നാസർ, സി പി ‘ ബാസിത് ,കെ.എ.മുഹമ്മദ് ഹാഷിം അബ്സാർ മുരിക്കോലി ,യഹ് യ സലീം, പി എ ഹാഷിം, മാഹിൻ കടുവാമൂഴി എന്നിവർ പ്രസംഗിച്ചു.