Kerala

കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന തീരുമാനത്തിൽ നിന്നു പിൻവാങ്ങി മമ്പറം ദിവാകരൻ

Posted on

കണ്ണൂർ: കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന തീരുമാനത്തിൽ നിന്നു പിൻവാങ്ങി മമ്പറം ദിവാകരൻ. യു.ഡി.എഫ് കൺവീനർ എം.എം.ഹസനുമായി സംസാരിച്ചതിനു പിന്നാലെയാണു മമ്പറം ദിവാകരൻ തീരുമാനത്തിൽ നിന്നും പിൻവാങ്ങിയത്. പാർട്ടിയിൽ തിരിച്ചെടുക്കാമെന്നും പദവി തിരികെ നൽകുന്നതിൽ ഉടൻ തീരുമാനമെടുക്കാമെന്നും ഹസൻ മമ്പറം ദിവാകരനെ അറിയിച്ചതായാണു വിവരം.

കെപിസിസി എക്സിക്യൂട്ടിവ് അംഗമായിരുന്ന മമ്പറം ദിവാകരൻ കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് കെ.സുധാകരനാണെങ്കിൽ താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് നേരത്ത പ്രഖ്യാപിച്ചിരുന്നു.

സുധാകരന്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെയാണു തന്റെ മത്സരമെന്നായിരുന്നു ദിവാകരന്റെ വാദം. രണ്ടു വർഷം മുൻപാണ് ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കിയത്. തലശ്ശേരിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രി സഹകരണ സംഘം തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക പാനലിനെതിരെ മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള ബദൽ പാനൽ മത്സരിക്കുന്നത് അച്ചടക്കലംഘനമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്ന കെപിസിസിയുടെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version