Kerala
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേരളാ കോൺഗ്രസുകൾ തമ്മിലൊരു “{രാമപുരം” ബലാബലം
കോട്ടയം :ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേരളാ കോൺഗ്രസുകൾ തമ്മിലൊരു കൊമ്പുകോർക്കൽ നടക്കുന്നു .കേരളാ കോൺഗ്രസുകളുടെ തട്ടകമായ പാലായിലെ രണ്ടാം പട്ടണമായ രാമപുരം പഞ്ചായത്തിലാണ് പോർവിളി മുഴങ്ങുന്നത്.
മാർച്ച് 20 നാണ് രാമപുരം പഞ്ചായത്തിൽ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് നടക്കുന്നത്.കേരളാ കോൺഗ്രസ് മാണിഗ്രൂപ്പിലെ ഷൈനി സന്തോഷിനെ തെരെഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യ ആക്കിയതിനെ തുടർന്നാണ് ഇപ്പോൾ രാമപുരത്ത് പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് വേണ്ടി വന്നത്.കക്ഷി നില വച്ച് ഇരു മുന്നണികൾക്കും തുല്യതയാണ് കൈവന്നിരിക്കുന്നത്.യു ഡി എഫിൽ കോൺഗ്രസ് 5 ;ജോസഫ് ഗ്രൂപ്പ് 2.ആകെ 7 .എൽ ഡി എഫിൽ മണീഗ്രൂപ്പ് 5 ;സ്വതന്ത്രർ 2 ആകെ 7 ആകെ 18 അംഗങ്ങൾ ഉള്ളതിൽ പ്രസിഡണ്ട് ആയിരുന്ന ഷൈനി സന്തോഷിനെ കൂറുമാറ്റ നിയമ പ്രകാരം അയോഗ്യ ആക്കിയിരിക്കുകയാണ് അതിനാൽ ഒരു അംഗം കുറവുണ്ട് .ബിജെപി ക്കു മൂന്നു അംഗങ്ങളാണുള്ളത്.അവർ തെരെഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്നാണ് അറിവായിട്ടുള്ളത്.
പുതിയ പ്രസിഡണ്ട് തെരെഞ്ഞെപ്പിനു ഇരു മുന്നണികളും കച്ചകെട്ടുമ്പോൾ കുതിര കച്ചവടത്തിനില്ലെന്നാണ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മോളി പീറ്റർ അഭിപ്രായപ്പെട്ടത് .അതേസമയം കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും;രാമപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സണ്ണി പൊരുന്നക്കോട്ടും കുതിര കച്ചവട സാദ്ധ്യതകൾ തള്ളിക്കളഞ്ഞു.
യു ഡി എഫിന്റെ പ്രസിഡണ്ട് സ്ഥാനാർഥി ജോസഫ് ഗ്രൂപ്പിലെ ലിസമ്മ മത്തച്ചനാണ്.എന്നാൽ ഇത് യു ഡി എഫ് കൂടി ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതുണ്ട് .എൽ ഡി എഫിന്റെ പ്രസിഡണ്ട് സ്ഥാനാർഥി കൊണ്ടാട് വാർഡിൽ നിന്നുള്ള കെ എൻ അമ്മിണിയാണ്.ബിജെപി നിക്ഷ്പക്ഷത പാലിച്ചാൽ തുലാതുല്യം വരുകയും ടോസിലേക്കു നീങ്ങുകയും .ടോസ് ലഭിക്കുന്നവർ വിജയിക്കുകയും ചെയ്യും .
അതേസമയം ഷൈനി സന്തോഷ് പ്രലോഭനങ്ങൾക്കു വഴങ്ങിയാണ് മണീ ഗ്രൂപ്പിലേക്ക് പോയതെന്നുള്ള ആരോപണത്തെ കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സണ്ണി പൊരുന്നക്കോട്ട് നിഷേധിച്ചു.യാതൊരു വാഗ്ദാനവും നൽകിയിട്ടില്ല .കേസ് നടത്താനുള്ള തുകയിൽ ഒരു പൈസ പോലും അവരെ കൊണ്ട് ചിലവഴിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു .അതേസമയം പണക്കിഴിയുടെ തൂക്കം കണ്ടാണ് അവർ കോൺഗ്രസിനെ കാലുവാരിയതെന്നു കെ കെ ശാന്താറാം.മത്തച്ചൻ പുതിയിടത്തുചാലിൽ;സണ്ണി കാര്യപുറം;ബെന്നി താന്നിയിൽ എന്നിവർ പറഞ്ഞു.
2015 ൽ നടന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ഷൈനി സന്തോഷിനെതിരെ കോൺഗ്രസ് നേതാവായ ബെന്നി കച്ചിറമറ്റം വിമതനായി മത്സരിക്കുകയും ഷൈനി രണ്ട് വോട്ടിനു വിജയിക്കുകയും ചെയ്തു .അതിനു ശേഷം നടന്ന തെരെഞ്ഞെടുപ്പ് കേസ് അവരെ സാമ്പത്തീകമായി തളർത്തിയിരുന്നു .അന്ന് കോൺഗ്രസ് യാതൊരു സഹായവും ചെയ്യാതെ കാഴ്ചക്കാരായിരുന്ന സ്ഥാനത്താണ് തെരെഞ്ഞെടുപ്പ് കേസ് ഞങ്ങൾ നടത്തിയതെന്ന് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട് സണ്ണി പൊരുന്നക്കോട്ട് കോട്ടയം മീഡിയയോട് പറഞ്ഞു.
കുതിരക്കച്ചവട സാധ്യതയില്ലെങ്കിലും ബിജെപി യുടെ നിലപാടാണ് ഇരു മുന്നണികളിലും ആശങ്ക ഉളവാക്കുന്നത് .ലോക്സഭാ തെരെഞ്ഞെടുപ്പിനു മുൻപുള്ള ഈ രാഷ്ട്രീയ അങ്കം ഇരു കേരളാ കോൺഗ്രസുകൾക്കും അഭിമാന പ്രശ്നമാണ് .ലോകസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് രാമപുരം പിടിക്കുന്നവർക്കു ഒരു ശുഭ സൂചനയാണ് നൽകുന്നത് .