Kerala
പാലായിൽ ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 35000;മാണി സി കാപ്പന്റെ പ്രവചനം ഫലമണിയുമോ..?
പാലാ :പാലായിൽ ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 35000 ആക്കണം അതാണ് നമ്മുടെ ലക്ഷ്യം.യു ഡി എഫ് പാലാ മണ്ഡലം ലീഡേഴ്സ് യോഗത്തിൽ മാണി സി കാപ്പൻ എം എൽ എ ഇങ്ങനെ പറയുമ്പോൾ പലരും നെറ്റി ചുളിച്ചു.അത്രയ്ക്കും വേണോ .അതിച്ചിരി കൂടുതലല്ലേ.പക്ഷെ കാപ്പനെ അറിയാവുന്നവർ ചിന്തിക്കുകയായിരുന്നു.തൃക്കാക്കരയിൽ ഉമാ തോമസിന്റെ ഭൂരിപക്ഷം കൃത്യം പ്രവചിച്ച കാപ്പൻ ;പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കിറുകൃത്യം പ്രവചിച്ചു.അത് വച്ച് നോക്കുമ്പോൾ പാലായിൽ ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷവും പ്രവചിച്ചത് ശരിയാവുമെന്നാണ് യു ഡി എഫ് നേ താക്കളിൽ ഒരു വിഭാഗം പറയുന്നത്.
ഇന്ന് രാവിലെ 8 മണിക്ക് പാലായിലെ പാർട്ടി ആഫീസിൽ ഫ്രാൻസിസ് ജോർജ് എത്തിയപ്പോൾ അവിടെ അദ്ദേഹത്തെ സ്വീകരിക്കാൻ ജോർജ് പുളിങ്കാട് ഉണ്ടായിരുന്നു .സമയ നിഷ്ടയുള്ള മാണി സി കാപ്പൻ ഉടനെ അവിടെയെത്തി കൂടെ എം പി കൃഷ്ണൻ നായരും ഉണ്ടായിരുന്നു .മഠങ്ങളും ,വൈദീകരും ;തെരെഞ്ഞെടുക്കപ്പെട്ടവരും കിടപ്പു രോഗികളെയും കാണുമ്പോഴാണ് പൂവരണിയിലെ ഒരു വീട്ടിലെ അഞ്ചു പേരുടെ മരണ വാർത്ത അറിയുന്നത് .ഉടനെ അങ്ങോട്ട് തിരിച്ചു.വൈകിട്ട് പാലാ മിൽക്ക് ബാർ ആഡിറ്റോറിയത്തിൽ എത്തിയപ്പോൾ അവിടെമാകെ ജനക്കൂട്ടം ഏറെ പേർക്ക് ഇരിക്കാൻ കസേര ലഭിച്ചില്ല.എല്ലാവരും സൈഡിലൊക്കെ ആയി നിന്നു .എല്ലാ നേതാക്കൾക്കും ആവേശമായിരുന്നു .ആവേശ തള്ളലിന് ഒടുവിലാണ് മാണി സി കാപ്പൻ ഒരു പ്രവാചകനെ പോലെ ഭൂരിപക്ഷം പ്രവചിച്ചത്.
ഇടതുതരംഗത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന തനിക്ക് 15000 ൽപരം ഭൂരിപക്ഷം നൽകി അനുഗ്രഹിച്ച പാലാക്കാർ 30000ൽ കൂടുതൽ ഭൂരിപക്ഷം അഡ്വ.കെ.ഫ്രാൻസിസ് ജോർജിന് സമ്മാനിക്കുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ. നിയോജക മണ്ഡലം യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ഇടതു സർക്കാർ ഭരണത്തിൽ ജനം പൊറുതിമുട്ടിയതുകൊണ്ട് വോട്ടിലൂടെ പ്രതികാരം ചെയ്യാൻ അവർ കാത്തിരിക്കുകയാണ്. മാന്യനും മര്യാദക്കാരനും കാര്യ പ്രാപ്തിയുള്ള വ്യക്തിത്വത്തിനുടമയായ കെ. ഫ്രാൻസിസ് ജോർജിന് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൻ്റെ വികസനമുരടിപ്പിന് അറുതി വരുത്താൻ കഴിയുമെന്ന് മാണി സി.കാപ്പൻ പറഞ്ഞു.
നിയോജക മണ്ഡലം ചെയർമാൻ എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി,ജോയി എബ്രാഹം, നാട്ടകം സുരേഷ്, സജി മഞ്ഞക്കടമ്പിൽ, മോളി പീറ്റർ, സലിം പി.മാത്യു, ജോർജ് പുളിങ്കാട്, അനസ് കണ്ടത്തിൽ, ചൈത്രം ശ്രീകുമാർ, എം.പി കൃഷ്ണൻ നായർ, തോമസ് കല്ലാടൻ,എ.കെ ചന്ദ്രമോഹൻ, ആർ പ്രേംജി ,സി.റ്റി രാജൻ, ജോയി സ്കറിയ, രാജൻ കൊല്ലംപറമ്പിൽ, പ്രൊഫ. സതീശ് ചൊള്ളാനി ,അഡ്വ. ചാക്കോ തോമസ്, വിനോദ് വേരനാനി, അഡ്വ. ജയ്സൺ ജോസഫ്, തോമസ് ഉഴുന്നാലിൽ, ആർ. സജീവ്, ജോസ് പ്ളാക്കൂട്ടം, വി.സി പ്രിൻസ്, അനുപമ വിശ്വനാഥൻ ഉണ്ണികുളപ്പുറം, ഷോജി ഗോപി, ജോസി പൊയ്കയിൽ, തോമസുകുട്ടി നെച്ചിക്കാട്ട്, സണ്ണി കാര്യപ്പുറം, അഡ്വ : .ജോൺസി നോബിൾ,അഡ്വ . ഷാജി എടേട്ട്,ടോമി ഫ്രാൻസിസ് പൊരിയത്ത് ;ബിബിൻ രാജ് ; അഡ്വ . ജേക്കബ് അൽഫോൻസ്ദാസ്, സണ്ണി മുണ്ടനാട്ട്, വി.എ ജോസ് ഉഴുന്നാലിൽ, പി.എൽ ജോസഫ്, പയസ് മാണി, രാജു കോനാട്ട്, റോബി ഊടുപുഴ, മായ രാഹുൽ, സെൻതേക്കുംകാട്ടിൽ,,സിജി ടോണി, പയസ് മാണി, പ്രൊഫ. എ.ജെ ജോസഫ്, കെ.എൻ ഗോപിനാഥൻ നായർ, പി.വി ചെറിയാൻ, രാഹുൽ പി.എൻ.ആർ,പ്രസാദ് ഉരുളികുന്നം;സി ടി രാജൻ; ബാബു മുകാല എന്നിവർ പ്രസംഗിച്ചു.