Kerala
കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ വയോധികൻ ശ്വാസം ലഭിക്കാതെ മരിച്ചു
കൊല്ലം: കിണറ്റിൽ അകപ്പെട്ട മധ്യവയസ്കൻ ശ്വാസം കിട്ടാതെ മരിച്ചു. അരിനിരത്തിൻ പാറ സ്വദേശി അറുപത്തിയഞ്ച് വയസ്സുളള ഉണ്ണികൃഷ്ണകുറുപ്പാണ് മരിച്ചത്. നാലരയോടെ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
കിണറ്റിനുളളിൽ ഓക്സിജൻ ഇല്ലത്തത് കാരണം അവശനായ ഉണ്ണികൃഷ്ണ കുറുപ്പിനെ കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് കരയ്ക്കെത്തിച്ചത്. കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. കിണറ്റിൽ അകപ്പെട്ട ആടിനും ജീവൻ നഷ്ടമായി. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.