Kerala
വയോധികയെ വീട്ടിൽ നിന്നും മകൾ ഇറക്കി വിട്ടതായി പരാതി;നാട്ടുകാർ സംഘടിച്ചെത്തി തിരിച്ചുകയറ്റി
കൊച്ചി: വയോധികയെ വീട്ടിൽ നിന്നും മകൾ ഇറക്കി വിട്ടതായി പരാതി. മകൾ ജിജോയ്ക്കെതിരെയാണ് വൃദ്ധയായ സരോജിനിയുടെ പരാതി. എറണാകുളം തൈക്കുടത്ത് ആണ് സംഭവം.
ആർ.ഡി.ഒ ഉത്തരവുണ്ടായിട്ടും സരോജിനിയെ അകത്ത് കയറ്റിയില്ല. പൂട്ടിയിട്ട നിലയിലാണ് വീടുള്ളത്. വീടിന്റെ ഗേറ്റ് നാട്ടുകാർ തള്ളിത്തുറന്ന് സരോജിനിയെ വീട്ട് മുറ്റത്തേക്ക് മാറ്റിയിരുത്തി. ഉമ തോമസ് എം.എൽ.എ സ്ഥലത്തെത്തി. വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് നാട്ടുകാർ അറിയിച്ചു.